‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’ നാളെ സമാപിക്കും
text_fieldsഷാർജ: തകർപ്പൻ ഓഫറുകളുമായി ഷോപ്പിങ് പ്രേമികളുടെ മനം കവർന്ന 'ലിസ് - ദി സൂപ്പർ ഷോപ്പർ സെയിൽ' ഷാർജ എക്‌സ്‌പോ സെന്ററിൽ നാളെ സമാപിക്കും. ജൂൺ 25 മുതൽ അവിശ്വസനീയമായ വിലക്കുറവിന്‍റെ പുതുലോകം ഉപഭോക്താക്കൾക്കു മുമ്പിൽ തുറന്നിട്ടാണ് ലിസ് സൂപ്പർ ഷോപ്പർ സെയിൽ മുന്നേറുന്നത്. ഇതിനകം ആയിരക്കണക്കിന് ഉപഭോക്താക്കളാണ് എക്‌സ്‌പോ സെന്ററിലെ 4, 6 നമ്പർ എക്‌സിബിഷൻ ഹാളുകളിലായി നടക്കുന്ന വമ്പൻ ഷോപ്പിങ് മേള സന്ദർശിക്കാനെത്തിയത്. ദിവസവും രാവിലെ 11.00 മണി മുതൽ രാത്രി 11.00 മണി വരെ നടക്കുന്ന ‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’ ജുലൈ അഞ്ചിന് സമാപിക്കാനിരിക്കേ, അവധിക്കാലത്ത് കുടുംബവുമൊത്തുള്ള ഷോപ്പിങ്ങിന്‍റെ സുവർണാവസരമാണ് മേള ഒരുക്കുന്നത്.
മുതിർന്നവർക്ക് അഞ്ചുദിർഹമാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്. വേനലവധി തുടങ്ങിക്കഴിഞ്ഞിരിക്കേ, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടാതെ, മേളക്കെത്തുന്നവർക്കായി എക്‌സ്‌പോ സെന്ററിൽ വിശാലമായ സൗജന്യ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്.
സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ‘ലിസ് സൂപ്പർ ഷോപ്പർ സെയിലി’ന്‍റെ മുഖ്യ ആകർഷണം. കുഞ്ഞുങ്ങൾക്ക് അഞ്ചു ദിർഹം മുതലുള്ള മനോഹരമായ കുഞ്ഞുടുപ്പുകൾ മുതൽ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളുടെ പേരുകേട്ട നിരവധി ഉൽപന്നങ്ങൾ ഒരു മേൽക്കൂരക്ക് കീഴിൽ അണിനിരത്തുകയാണ് ലിസ് മേള.
വസ്ത്രങ്ങൾ മുതൽ അത്യാധുനിക ലൈഫ്‌സ്റ്റൈൽ ഉൽപന്നങ്ങൾ വരെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ ലിസ് മേളകൾ നൽകുന്ന സുവർണാവസരം അതിന്‍റെ ഏറ്റവും മികച്ച ആകർഷണീയതയിലാണ് ഷാർജ എക്‌സ്‌പോ സെന്‍ററിൽ അനുഭവവേദ്യമാകുന്നത്.
ലോകത്തെ മുൻനിര ബ്രാൻഡുകളിൽ പലതും മേളയിൽ വിലക്കുറവോടെ സ്വന്തമാക്കാം. ജിയോർഡാനോയുടെ ഫാഷൻ വസ്ത്രങ്ങൾ 19 ദിർഹം മുതൽ ലഭ്യമാണ്. അമേരിക്കൻ ഈഗിൾ, സ്കെച്ചേഴ്സ്, ബേബി ഷോപ്പ് , മാക്സ്, സ്പ്ലാഷ്, എൽ.സി വൈകീക്കി തുടങ്ങി അമ്പതിലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് മേളയിൽ പങ്കാളികളാവുന്നത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളായ അപ്പാരൽ ഗ്രൂപ്പ്, ലാൻഡ്മാർക്ക് റീട്ടെയിൽ എന്നിവയുമായി സഹകരിച്ച് 'ലിസ് എക്‌സിബിഷൻ' ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

