ലീൻ ഗോൾഡ് ഫുട്ബാൾ ടൂർണമെന്റ് നാളെ
text_fieldsലീൻ ഗോൾഡ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 8ന്റെ വിന്നേഴ്സ് ട്രോഫി ലോഞ്ചിങ് ചടങ്ങ്
ദുബൈ: ചന്ദ്രഗിരി ക്ലബ് മേൽപറമ്പ യു.എ.ഇ ഘടകം സംഘടിപ്പിക്കുന്ന ലീൻ ഗോൾഡ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 8 ഫെബ്രുവരി 25ന് ഞായറാഴ്ച ദുബൈ ഖിസൈസിലെ സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പ്രത്യേകം തയാറാക്കിയ സേഫ് ലൈൻ സ്റ്റേഡിയത്തിൽ നടക്കുന്ന യു.എ.ഇതല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റിന്റെ വിന്നേഴ്സ് ട്രോഫി ലോഞ്ചിങ് യുവ വ്യവസായി ഹസീബ് തളങ്കര നിർവഹിച്ചു. ചടങ്ങിൽ മുനീർ പള്ളിപ്പുറം, നൗഷാദ് വളപ്പിൽ, ഹനീഫ് ടി.ആർ, അഷറഫ് ബോസ്, ആസിഫ് ബി.എ, ഖാലിദ് എ.ആർ, നിയാസ് കേറ്റം, ഫൈസൽ തോട്ടം എന്നിവർ സംബന്ധിച്ചു.

