നേതൃ ക്യാമ്പുകൾ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും -ഡോ.അൻവർ അമീൻ
text_fieldsദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ലീഡർഷിപ് ക്യാമ്പിന് ശരീഫ് സാഗർ നേതൃത്വം നൽകുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ലീഡർഷിപ് ക്യാമ്പ് ‘ഫോർട്ടെലേസ’ ശ്രദ്ധേയമായി. ജില്ല പ്രവർത്തക സമിതിയംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ദുബൈ റാശിദിയ്യയിലെ പെയ്സ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ക്യാമ്പ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, കല, സാഹിത്യം, സംരംഭകത്വം തുടങ്ങി എല്ലാ മേഖലകളിലും ഇടപെടാനും മാതൃകയാകാനും കഴിയുന്നവരെ വാർത്തെടുക്കാൻ ഉപകരിക്കുന്നതാണ് പരിശീലന ക്യാമ്പുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ ക്യാമ്പ് നയിച്ചു. ക്യാമ്പ് ഡയറക്ടർ ഹംസ കാവിൽ ആമുഖമവതരിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സമാപന സെഷനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷതവഹിച്ചു.
വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര, ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, എ.സി ഇസ്മായിൽ, മുഹമ്മദ് പട്ടാമ്പി, പി.വി. നാസർ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, സാജിദ് വള്ളിയത്ത്, വലിയാണ്ടി അബ്ദുല്ല എന്നിവർ അതിഥികളായി. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. മുസാബഖ ഖുർആൻ പാരായണം, സി.എച്ച് അനുസ്മരണം ലേഖന മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി സിദ്ദീഖ്, ഗഫൂർ പാലോളി, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

