ചായപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായി ‘ലെ ബ്രൂക്’
text_fieldsദുബൈ: ചൂടായാലും തണുപ്പായാലും, ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും, സംസാരിക്കുമ്പോഴും ഒരു ഇടവേള എടുക്കുമ്പോഴും ചായ കുടിക്കുന്നവരാണ് മിക്കവരും. ഒരു ചായ ബ്രാൻഡിനെ ജനമനസ്സുകളിൽ നിലനിർത്തുന്നത്, ചായ കുടിച്ചുകഴിഞ്ഞും നാവിൽ രുചി തങ്ങിനിൽക്കുകയും, ഉന്മേഷം ഉണർത്തുകയും ചെയ്യുമ്പോഴാണ്. നല്ല രുചിയുള്ള ചായ ഒന്നിലധികം തോട്ടങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഇലകളിൽനിന്ന് ഉൽപാദിപ്പിക്കുന്നതാണ്.
ചായയുടെ രുചി അതിന്റെ മണ്ണിന്റെ ഘടന, കാലാവസ്ഥ തുടങ്ങിയവ അനുസരിച്ചായിരിക്കും. ഇവിടെയാണ് ‘ലെ ബ്രൂക്’- ചായ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറുന്നതിന്റെ രഹസ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഗുണനിലവാരത്തിൽ ‘ലെ ബ്രൂക്’ വിട്ടുവീഴ്ച ചെയ്യാറില്ല. മറ്റുള്ള ഒട്ടുമിക്ക ചായ ബ്രാൻഡുകളിൽനിന്നും വ്യത്യസ്തമായി ഓക്ഷൻ പ്ലാറ്റ്ഫോം മാത്രം ആശ്രയിക്കാതെ ലോകത്തിലെ ഏറ്റവും മികച്ച തേയിലത്തോട്ടങ്ങളിൽനിന്ന് നേരിട്ടാണ് ‘ലെ ബ്രൂക്’ ചായ സംഭരിക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ള ചായ തിരഞ്ഞെടുത്ത് പ്രഫഷനൽ ടീ മാസ്റ്റേഴ്സിന്റെ സഹായത്തോടെ ബ്ലെൻഡ് ചെയ്തെടുക്കുന്നതാണ് ‘ലെ ബ്രൂക്കി’ന്റെ രീതി. അതിന്റെ സ്വാഭാവിക രുചി, കടുപ്പം, പുതുമ എന്നിവ നിലനിർത്തി ഓരോ ബ്ലെൻഡും ശ്രദ്ധാപൂർവം തയാറാക്കുകയും അതിലുപരി ഒരേ രുചി നിലനിർത്തുകയും ചെയ്യുന്നു. അഞ്ച് കിലോ പാക്കറ്റുകളിൽ കഫത്തീരിയ ഹോട്ടൽ സ്പെഷൽ- സമോവർ, കറക്ക്, ഡിപ്പ് ചായകൾ- യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിലവിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

