അഭിഭാഷകന്റെ കൊല; ഭാര്യക്ക് തടവ്, കാമുകനും സഹായിക്കും വധശിക്ഷ
text_fieldsറാസല്‍ഖൈമ: അഭിഭാഷകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറില്‍ കയറ്റി വാദിയിലേക്ക് തള്ളി അപകടക മരണമാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യക്കും കാമുകനും സഹായിയായ ഡ്രൈവര്‍ക്കും വധശിക്ഷ വിധിച്ച് റാക് കോടതി.എന്നാല്‍, കേസിലെ മുഖ്യപ്രതിയായ ഭാര്യക്ക് ഇരയുടെ മക്കള്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ഒരു വര്‍ഷത്തെ ജയില്‍വാസമാക്കി കോടതി ഇളവ് ചെയ്തു. അഭിഭാഷകന്റെ ഭാര്യ റാസല്‍ഖൈമയിലെ പ്രാദേശിക സ്കൂളിലെ വിവാഹിതനായ ജീവനക്കാരനുമായി സ്ഥാപിച്ച വഴിവിട്ട സൗഹൃദമാണ് പ്രമേഹരോഗിയായ ഭര്‍ത്താവിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്.
അഭിഭാഷകനുമായി ദാമ്പത്യ ജീവിതം തുടരുമ്പോഴും സ്കൂള്‍ ജീവനക്കാരനുമായി ബന്ധം വളര്‍ത്തിയെടുത്ത് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി കാമുകനൊപ്പം ഭാര്യ ആസൂത്രണം ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. ഭര്‍ത്താവിന് മയക്കുമരുന്ന് നല്‍കുകയും ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഭാര്യയുടെ ആദ്യ ശ്രമം.ഇതു പരാജയപ്പെട്ടപ്പോള്‍ പ്രമേഹ കുത്തിവെപ്പുമരുന്നില് മരണത്തിലേക്ക് നയിക്കുന്ന വസ്തു കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ അഭിഭാഷകന് അബോധാവസ്ഥയിലാവുകയും മരണം സംഭവിച്ചെന്ന് കരുതിയ ഭാര്യ മൃതദേഹം സംസ്കരിക്കാന്‍ കാമുകന്റെ സഹായം തേടുകയും ചെയ്തു. എന്നാല്‍, ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ഭാര്യ ശ്വാസം മുട്ടിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന് കേസ്.
മൃതദേഹം കൊണ്ടുപോകുന്നതിനും സംസ്കരിക്കുന്നതിനും ഡ്രൈവറായ സഹായിക്ക് 10,000 ദിര്‍ഹമാണ് ഭാര്യ വാഗ്ദാനം ചെയ്തത്. സഹായിക്കൊപ്പം ഭാര്യയും കാമുകനും ഇരയുടെ മൃതദേഹം ഒരു കാറില്‍ കയറ്റി ആളൊഴിഞ്ഞ മലയോര പ്രദേശത്തെത്തിച്ച് സ്റ്റിയറിങ് വീലില്‍ അഭിഭാഷകന്റ കൈകള്‍ കെട്ടി കാര്‍ താഴ്വരയിലേക്ക് തള്ളിയിടുകയായിരുന്നു. അപകട മരണമാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍, മലയോര പ്രദേശത്ത് മാടുകളെ മേയ്ക്കുന്ന ഇടയന് അസാധാരണനിലയില്‍ കാര്‍ കണ്ടെത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അഭിഭാഷകന്റെ കൊലപാതകത്തിനു പിന്നിലെ ചുരുളഴിയുകയും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

