Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയവൺ ബിസിനസ്​...

മീഡിയവൺ ബിസിനസ്​ ഇന്നൊവേഷൻ ലാബിന്​ തുടക്കം

text_fields
bookmark_border
മീഡിയവൺ ബിസിനസ്​ ഇന്നൊവേഷൻ   ലാബിന്​ തുടക്കം
cancel
camera_alt

മീഡിയവൺ ബിസിനസ്​ ഇന്നൊവേഷൻ ലാബി​െൻറ ഉദ്​ഘാടനം ഡയറക്​ടർ

ഡോ. അഹ്​മദ്​ നിർവഹിക്കുന്നു

ദുബൈ: മീഡിയവണി​െൻറ പുതിയ സംരംഭമായ മീഡിയവൺ ബിസിനസ്​ ഇന്നൊവേഷൻ ലാബിന്​ (​മൊബീൽ)​ ഗൾഫിൽ തുടക്കമായി. ആദ്യഘട്ടത്തിൽ യു.എ.ഇയിലാണ്​ നടപ്പാക്കുന്നത്​. പുതിയ സംരംഭങ്ങൾക്കും പ്രതിസന്ധി നേരിടുന്ന ബിസിനസുകൾക്കും മാർഗനിർദേശം നൽകാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടാണ്​ മൊബീൽ തുടങ്ങുന്നത്​. പ്രവർത്തനോദ്​ഘാടനം മീഡിയവൺ ഡയറക്​ടർ ഡോ. അഹ്​മദ്​ നിർവഹിച്ചു.

മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​റഹ്​മാൻ മുഖ്യപ്രഭാഷണം നടത്തി. കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ കരകയറാൻ ബിസിനസ്​ വൈദഗ്​ധ്യവും തന്ത്രങ്ങളും പരസ്പരം കൈമാറി മുന്നേറുക എന്നതാണ് പ്രഥമ​ ലക്ഷ്യമെന്ന്​ ​അദ്ദേഹം പറഞ്ഞു.

മീഡിയവൺ സി.ഒ.ഒ ഇർഷാദുൽ ഇസ്​ലാം മൊബീലി​െൻറ ആശയം അവതരിപ്പിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്​ സംസാരിച്ചു. ബിസിനസ്​ മേഖലയിലെ നിരവധി പേർ പ​ങ്കെടുത്തു. സംരംഭകരുടെ സംശയങ്ങൾക്ക്​ ഇർഷാദുൽ ഇസ്​ലാമും റോഷൻ കക്കാട്ടും മറുപടി നൽകി. മാധ്യമം -മീഡിയവൺ മിഡിലീസ്​റ്റ്​ ഓപറേഷൻ ഡയറക്​ടർ മുഹമ്മദ്​ സലീം അമ്പലൻ സ്വാഗതം പറഞ്ഞു. മാധ്യമം -മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ അബ്​ദുസ്സലാം ഒലയാട്ട്​ സമാപന പ്രസംഗം നടത്തി. മീഡിയവൺ ചീഫ്​ ബ്രോഡ്​കാസ്​റ്റിങ്​ ജേണലിസ്​റ്റ്​ ഷിനോജ്​ ഷംസുദ്ദീൻ അവതാരകനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonebusinesses
News Summary - Launch of MediaOne Business Innovation Lab
Next Story