Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ പു​സ്​​ത​കോ​ൽ​സ​വത്തിൽ ​'മാധ്യമം ബുക്​സി'ന്​ രാജ്യാന്തര തുടക്കം

text_fields
bookmark_border
ഷാ​ർ​ജ പു​സ്​​ത​കോ​ൽ​സ​വത്തിൽ ​മാധ്യമം ബുക്​സിന്​ രാജ്യാന്തര തുടക്കം
cancel

ദു​ബൈ: ഷാ​ർ​ജ പു​സ്​​ത​കോ​ൽ​സ​വ വേ​ദി​യി​ൽ 'മാ​ധ്യ​മം ബു​ക്​​സി'​െൻറ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം. അ​ന്താ​രാ​ഷ്​​ട്ര വ്യ​ക്​​തി​ത്വ​ങ്ങ​ളും മ​ല​യാ​ള സം​സ്​​കാ​രി​ക ലോ​ക​ത്തെ പ്ര​തി​ഭാ​ധ​ന​രും പ​ങ്കു​ചേ​ർ​ന്ന പ്രൗ​ഢ​സ​ദ​സി​ൽ ആ​ദ്യ 12 പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശി​ത​മാ​യി. പു​സ്​​ത​കോ​ൽ​സ​വ ന​ഗ​രി​യി​ലെ റൈ​റ്റേ​ഴ്​​സ്​ ഫോ​റം ഹാ​ളി​ലാ​ണ്​ പ്ര​കാ​ശ​ന ച​ട​ങ്ങ്​ ഒ​രു​ക്കി​യ​ത്. ലോ​കം മു​ഴു​വ​ൻ വ്യാ​പി​ച്ച മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ത്തി​ന്​ ക​ഴി​യ​​ട്ടെ​യെ​ന്ന്​ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്ത...

Your Subscription Supports Independent Journalism

View Plans

ദു​ബൈ: ഷാ​ർ​ജ പു​സ്​​ത​കോ​ൽ​സ​വ വേ​ദി​യി​ൽ 'മാ​ധ്യ​മം ബു​ക്​​സി'​െൻറ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം. അ​ന്താ​രാ​ഷ്​​ട്ര വ്യ​ക്​​തി​ത്വ​ങ്ങ​ളും മ​ല​യാ​ള സം​സ്​​കാ​രി​ക ലോ​ക​ത്തെ പ്ര​തി​ഭാ​ധ​ന​രും പ​ങ്കു​ചേ​ർ​ന്ന പ്രൗ​ഢ​സ​ദ​സി​ൽ ആ​ദ്യ 12 പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശി​ത​മാ​യി. പു​സ്​​ത​കോ​ൽ​സ​വ ന​ഗ​രി​യി​ലെ റൈ​റ്റേ​ഴ്​​സ്​ ഫോ​റം ഹാ​ളി​ലാ​ണ്​ പ്ര​കാ​ശ​ന ച​ട​ങ്ങ്​ ഒ​രു​ക്കി​യ​ത്. ലോ​കം മു​ഴു​വ​ൻ വ്യാ​പി​ച്ച മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ത്തി​ന്​ ക​ഴി​യ​​ട്ടെ​യെ​ന്ന്​ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്ത അ​റ​ബ്​ എ​ഴു​ത്തു​കാ​രി മ​ർ​യം അ​ൽ ശ​നാ​സി, ഫ​ല​സ്​​തീ​ൻ സാ​ഹി​ത്യ​കാ​ര​ൻ സ​മീ​ർ അ​ൽ ജു​ന്ദി എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

'മാ​ധ്യ​മ'​ത്തി​െൻറ പ്ര​സാ​ധ​നാ​ല​യം ഏ​റെ പ്ര​ത്യാ​ശ പ​ക​രു​ന്ന​താ​ണെ​ന്നും ഭാ​വി​യി​ൽ​ മി​ക​ച്ച പു​സ്​​ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ സം​രം​ഭ​ത്തി​ന്​ ക​ഴി​യു​മെ​ന്ന്​ വി​ശ്വാ​സ​മു​ണ്ടെ​ന്നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സാം​സ്​​കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ എ​ഴു​ത്തു​ക​ൾ പ്ര​കാ​ശി​ത​മാ​കു​ന്ന വ​ലി​യ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യം എ​ന്ന​താ​ണ്​ 'മാ​ധ്യ​മം ബു​ക്​​സ്​' ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ ഹം​സ അ​ബ്ബാ​സ്​ വ്യ​ക്​​ത​മാ​ക്കി. മു​ഖ്യാ​തി​ഥി​ക​ൾ​ക്കൊ​പ്പം എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. എ​ൻ.​പി ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്, സം​വി​ധാ​യ​ക​രാ​യ ജി. ​പ്ര​ജേ​ഷ്​ സെ​ൻ, കെ. ​സ​ക​രി​യ്യ, മോ​ഹ​ൻ​കു​മാ​ർ(​ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി), 'മാ​ധ്യ​മം' ജോ. ​എ​ഡി​റ്റ​ർ പി.​ഐ നൗ​ഷാ​ദ്, സി.​ഇ.​ഒ പി.​എം സാ​ലി​ഹ്, സ​ലാം ഒ​ല​യാ​ട്ടി​ൽ, മു​ഹ​മ്മ​ദ്​​സ​ലീം അ​മ്പ​ല​ൻ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്​ പു​സ്​​ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഗാ​ന്ധി, നെ​ഹ്​​റു: ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി, സ​വ​ർ​ണ സം​വ​ര​ണം കേ​ര​ള മോ​ഡ​ൽ, ഗാ​ന്ധി എ​ന്തു​കൊ​ണ്ട്​: വാ​യ​ന, മാ​ധ്യ​മം ക​ഥ​ക​ൾ, മാ​ധ്യ​മം ക​വി​ത​ക​ൾ, ജു​ഡീ​ഷ്യ​ൽ ക​ർ​സേ​വ, സ്​​മാ​ർ​ട്ട്​ പാ​ര​ൻ​റി​ങ്, പാ​​ട്ടോ​ര​ച്ചി​ല്ല​ക​ൾ, പൗ​ര​ത്വ സ​മ​ര​പു​സ്​​ത​കം, ടെ​ലി​സ്​​കോ​പ്​ തു​ട​ങ്ങി 12 പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പ്ര​കാ​ശ​നം ചെ​യ്​​ത​ത്​. ച​ട​ങ്ങി​ൽ സി.​ഇ.​ഒ പി.​എം സാ​ലി​ഹ്​ സ്വാ​ഗ​ത​വും 'മാ​ധ്യ​മം' ജോ. ​എ​ഡി​റ്റ​ർ പി.​ഐ നൗ​ഷാ​ദ് സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ പു​സ്​​ത​കോ​ൽ​സ​വ വേ​ദി​യി​ലെ 'മാ​ധ്യ​മം ബു​ക്​​സ്​' സ്​​റ്റാ​ളി​ൽ പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബു​ക്കി​ങ്​ സൗ​ക​ര്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah International Book FairMadhyamam Books
News Summary - launch of 'Madhyamam Books' at Sharjah International Book Fair
Next Story