ഹാബിറ്റാറ്റ് സ്കൂളിൽ ഇൻറർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിന് തുടക്കം
text_fieldsഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂളിെൻറ രണ്ടാമത് ഇൻറർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിൽ നിന്ന്
അജ്മാൻ: യു.എ.ഇയിലെ ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂളുകളിൽ രണ്ടാമത് ഇൻറർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിന് തുടക്കം. വ്യാഴാഴ്ച നടന്ന 'ഹാബിറ്റാറ്റ് ഓൺലൈൻ ഡിജിറ്റൽ ഫെസ്റ്റിൽ' പ്രോഗ്രാമിങ്, റോബോട്ടിക്സ്, ആനിമേഷൻ, വെബ് ഡെവലപ്മെൻറ് എന്നിവയുടെ പ്രദര്ശനം നടന്നു. ഹാബിറ്റാറ്റ് സ്കൂളുകളായ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അജ്മാൻ, ഹാബിറ്റാറ്റ് അൽ ജർഫ്, ഹാബിറ്റാറ്റ് സ്കൂൾ അൽത്തല അജ്മാൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
ബോംബെ ഐ.ഐ.ടിയിലെ പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ ഡോ. രാംകുമാർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ഡോ. സോൾട്ടൻ മോൾനാർ മുഖ്യപ്രഭാഷണം നടത്തി. പ്രസൻറേഷൻ, വിഷ്വൽ കോഡിങ്, ഗെയിംമുകൾ, വെബ്സൈറ്റ്, വെബ് മൊബൈൽ ആപ്, എ.ഐ, റോബോട്ടിക്സ്, ഡോക്യുമെൻററി, ഫിലിം, പ്രോഗ്രാമിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭാഗങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. 266 വിദ്യാർഥികൾ പങ്കെടുത്ത പ്രദർശനത്തിൽ 180 പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. ഓൺലൈൻ പഠനസഹായി, സൈബർ കിഡ്സ് ലേർണിങ് പോർട്ടൽ, എൻവയൺമെൻറ് റോബോട്ട്, ഡോഡ്ജർ ഗെയിം, കൊറോണ കില്ലിങ് ഗെയിം, സ്മാർട്ട് വിൻഡോ ക്ലീനിങ് സിസ്റ്റം ലോട്ട് പ്രോജക്ട് തുടങ്ങിയവ സമ്മാനത്തിനർഹമായി. വിദ്യാർഥികളെ ഫലപ്രദവും ഉത്തരവാദിത്തവുമുള്ള ഡിജിറ്റൽ പൗരന്മാരായി വാർത്തെടുക്കണം എന്നാണ് ആഗ്രഹമെന്ന് ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂളുകളുടെ അക്കാദമിക് സി.ഇ.ഒ ആദിൽ മുഹമ്മദ് പറഞ്ഞു. ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സാക്കർ അൽ നുഐമി, മാനേജിങ് ഡയറക്ടർ ഷംസു സമാൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഹാബിറ്റാറ്റ് സ്കൂളുകളുടെ സാങ്കേതിക പങ്കാളിയും സൈബർ സ്ക്വയറിെൻറ വികസിതാവും 'ബാബ്റ്റെ'യുടെ സി.ഇ.ഒയുമായ മുഹമ്മദ് ഹാരിസ് എൻ.പി, ഹാബിറ്റാറ്റ് സ്കൂളുകളുടെ അക്കാദമിക് ആൻഡ് ഇന്നൊവേഷൻ ഡീൻ വസീം യൂസഫ്, ഖുറത്ത് ഉൽ ഐൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ), ബാല റെഡ്ഡി (ഹാബിറ്റാറ്റ് സ്കൂൾ അൽ ജർഫ്, അജ്മാൻ), മറിയം നിസാർ (ഹാബിറ്റാറ്റ് സ്കൂൾ അൽതല, അജ്മാൻ) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

