ലത ലളിതക്ക് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
text_fieldsലത ലളിത
റാസല്‍ഖൈമ: റാക് ചേതന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവായി ലത ലളിത തെരഞ്ഞെടുക്കപ്പെട്ടു. ദുബൈ റാഷിദ് ആശുപത്രിയില്‍ നഴ്സായി സേവനം അനുഷ്ഠിക്കുകയാണ് ലത ലളിത. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വെര്‍ച്വലായി നടന്ന വനിത ദിനാഘോഷത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവര്‍ത്തക രശ്മി രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ലേഖ അജയ്്, സവിത മഹേഷ്, വാസുദേവന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
നിത്യ, സബീന റസല്‍, ചേതന ആക്ടിങ് സെക്രട്ടറി മുഹമ്മദലി, രക്ഷാധികാരി മോഹനന് പിള്ള, റസിയ ഇഫ്ത്തിക്കാര്‍, ഷാജിറത്ത്, ജിനി സുജില്‍, ഷൈനി റജി, സുജിത, മിനി ബിജു എന്നിവര്‍ സംസാരിച്ചു. ബബിത നൂര്‍ സ്വാഗതവും ഷൈജ ജൂഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

