Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ഴി​ഞ്ഞ വ​ർ​ഷം...

ക​ഴി​ഞ്ഞ വ​ർ​ഷം അ​ബൂ​ദ​ബി​യി​ൽ നടന്നത് 8710 കോ​ടി ദി​ര്‍ഹ​മി​ന്റെ വ​സ്തു ഇ​ട​പാ​ട്​

text_fields
bookmark_border
real estate transaction hike
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 8710 കോ​ടി ദി​ര്‍ഹ​മി​ന്റെ റെ​ക്കോ​ഡ് വ​സ്തു ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​ബൂ​ദ​ബി റി​യ​ല്‍ എ​സ്റ്റേ​റ്റ് സെ​ന്റ​ര്‍ അ​റി​യി​ച്ചു.

2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​വി​ല്‍ക്ക​ല്‍ വാ​ങ്ങ​ല്‍ പ്ര​ക്രി​യ​ക​ളി​ല്‍ 159.5 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്. 15,653 ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍നി​ന്നാ​യി 6100 കോ​ടി ദി​ര്‍ഹ​മി​ന്റെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു. 2022നെ ​അ​പേ​ക്ഷി​ച്ച് ഈ ​ഇ​ട​പാ​ടു​ക​ളി​ല്‍ 73.7 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

താ​മ​സ​ക്കാ​രി​ല്‍നി​ന്നും അ​ല്ലാ​ത്ത​വ​രി​ല്‍നി​ന്നു​മു​ള്ള നി​ക്ഷേ​പ​ത്തി​ലും 2023ല്‍ ​വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി. 9448 പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത നി​ക്ഷേ​പ​ക​രും 1098 താ​മ​സ​ക്കാ​ര​ല്ലാ​ത്ത നി​ക്ഷേ​പ​ക​രും ക​ഴി​ഞ്ഞ വ​ർ​ഷം അ​ബൂ​ദ​ബി​യി​ല്‍ നി​ക്ഷേ​പ​മി​റ​ക്കി.

2022നെ ​അ​പേ​ക്ഷി​ച്ച് ഇ​രു നി​ക്ഷേ​പ വി​ഭാ​ഗ​ങ്ങ​ളി​ലും യ​ഥാ​ക്ര​മം 71 ശ​ത​മാ​ന​ത്തി​ന്റെ​യും 75 ശ​ത​മാ​ന​ത്തി​ന്റെ​യും വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്. അ​ബൂ​ദ​ബി​യെ ആ​ഗോ​ള റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന അ​ബൂ​ദ​ബി റി​യ​ല്‍ എ​സ്റ്റേ​റ്റ് സെ​ന്റ​റി​ന്റെ ല​ക്ഷ്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ഫ​ല​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabireal estate
News Summary - Last year, property transactions of 8710 crore dirhams took place in Abu Dhabi.
Next Story