Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഴിഞ്ഞ വർഷം ദുബൈ...

കഴിഞ്ഞ വർഷം ദുബൈ പൊലീസ്​ പിടികൂടിയത്​​ 145 പിടികിട്ടാപ്പുള്ളികളെ

text_fields
bookmark_border
കഴിഞ്ഞ വർഷം ദുബൈ പൊലീസ്​ പിടികൂടിയത്​​ 145 പിടികിട്ടാപ്പുള്ളികളെ
cancel
camera_alt

റാഫേൽ ഇംപീരിയലിനെ ദുബൈ പൊലീസ്​ പിടികൂടിയപ്പോൾ (ഫയൽ ചിത്രം)

ദുബൈ: കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത്​ മാസത്തിൽ ദുബൈ പൊലീസ്​ പിടികൂടിയത്​​ 145 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. കുപ്രസിദ്ധ കുറ്റവാളി റാഫേൽ ഇംപീരിയൽ അടക്കമുള്ളവരെയാണ്​ ദുബൈ പൊലീസ്​ പിടികൂടിയത്​. മയക്കുമരുന്ന്​, കൊള്ള, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ്​ ഇവരിൽ പലരും.

കഴിഞ്ഞ വർഷം ജൂലൈയിലാണ്​ റാഫേൽ ഇംപീരിയലിനെയും സംഘത്തെയും പൊലീസ്​ കുടുക്കിയത്​. പണവും പ്രശസ്തരുടെ പെയിന്‍റിങും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഫ്രഞ്ച്​ മയക്കുമരുന്ന്​ ഗാങ്​ ലീഡർ മുഫീദ്​ ബൂച്ചിബിയെ ഏപ്രിലിലാണ്​ പിടികൂടിയത്​. പത്ത്​ വർഷമായി വ്യാജ പേരിൽ വിലസിയിരുന്ന ഇയാളെ ദുബൈയിൽ നിന്നാണ്​ പിടികൂടിയത്​. ഇന്‍റർപോളിന്‍റെ റെഡ്​ നോട്ടിസുള്ള ഇയാൾ യു.എ.ഇയിലെത്തിയതായി ദുബൈ പൊലീസിന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പിടികൂടിയത്​. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റസ്​ സാ​ങ്കേതിക വിദ്യായുടെ സഹായത്തോടെയാണ്​ ഇയാളെ തിരിച്ചറിഞ്ഞത്​. ഇതേ മാസമാണ്​ അന്താരാഷ്ട്ര കുറ്റവാളി മൈക്കൾ പോൾ മൂഗൻ കുടുങ്ങിയത്​. അന്താരാഷ്ട്ര മയക്കുമരുന്ന്​ ശൃംഖലയുടെ കണ്ണിയായ ഇ​യാൾ എട്ട്​ വർഷമായി മുങ്ങി നടക്കുകയായിരുന്നു. ഇന്‍റർപോളിന്‍റെ റെഡ്​ നോട്ടിസ്​ ലഭിച്ച ഉടൻ ഇയാളെ പിടികൂടുകയായിരുന്നു. ദുബൈ പൊലീസും യു.കെയുടെ നാഷനൽ ക്രൈം ഏജൻസിയും സംയുക്​തമായി നടത്തിയ ഓപറേഷനിലാണ്​ അറസ്റ്റ്​.

ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്​മെന്‍റിന്‍റെ വാർഷിക പരിശോധനയിലാണ്​ ഇക്കാര്യം പറയുന്നത്​. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ 9.3 ബില്യൺ ദിർഹമിന്‍റെ വ്യാജ ഉൽപന്നങ്ങൾ മാർക്കറ്റിൽ നിന്ന്​ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്​ 2235 കേസുകളിലായി 2536 പേരെ അറസ്റ്റ്​ ചെയ്തു. സാമ്പത്തിക നഷ്ടമുണ്ടായ കേസുകളിൽ പിടികൂടിയ ഉൽപ്പന്നങ്ങൾ ഉടമകൾക്ക്​ തിരികെ നൽകാൻ കഴിഞ്ഞു. ലോസ്റ്റ്​ ആൻഡ്​ ഫൗണ്ട്​ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 3.73 ലക്ഷം ദിർഹമിന്‍റെ 305 സാധനങ്ങൾ ഉടമകൾക്ക്​ തിരികെ നൽകാൻ കഴിഞ്ഞു. ഉദ്യോഗസ്ഥരെ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceUAERafael Imperial
News Summary - Last year Dubai police arrested 145 most wanted criminals
Next Story