യു.എ.ഇയിൽ കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പിനിരയായത് 54 ശതമാനം പേർ
text_fieldsദുബൈ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ മാത്രം രാജ്യത്ത് 54 ശതമാനം നിവാസികൾ വിവിധ തരം ഓൺലൈൻ തട്ടിപ്പിന് ഇരയായതായി സൈബർ സുരക്ഷ വിഭാഗം വെളിപ്പെടുത്തി.
19 ശതമാനം പേർ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പിലും അകപ്പെട്ടു. രാജ്യത്തെ 56 ശതമാനം ബിസിനസ് സ്ഥാപനങ്ങളുടെയും ഡേറ്റകൾ ചോർന്നതായും അധികൃതർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകൾ, ഇ-മെയിലുകൾ, സമൂഹ മാധ്യമ തട്ടിപ്പുകൾ, വ്യാജ മെസേജുകൾ എന്നിവ വഴിയാണ് കൂടുതൽ തട്ടിപ്പുകൾ നടന്നത്. 19 ശതമാനം വ്യക്തികളെ തട്ടിപ്പുകാർ ലക്ഷ്യമിട്ടപ്പോൾ 37 ശതമാനം കോർപറേറ്റ് സ്ഥാപനങ്ങളും തട്ടിപ്പുകളിൽ വീണു.
ഇ-മെയിൽ തട്ടിപ്പുകാർ ലക്ഷ്യമിട്ടത് 27 ശതമാനം പേരെയാണ്. ഇൻസ്റ്റന്റ് മെസേജുകൾ വഴി കുടുക്കാൻ ശ്രമിച്ചത് 16 ശതമാനം പേരെ. സോഷ്യൽ എൻജിനീയറിങ് ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ആഴ്ച സൈബർ കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

