Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​റ്റ​വും വ​ലി​യ...

ഏ​റ്റ​വും വ​ലി​യ ലോ​ഗോ; ഖ​ലീ​ഫ തു​റ​മു​ഖ​ത്തി​ന് ലോ​ക റെ​ക്കോ​ഡ്

text_fields
bookmark_border
ഏ​റ്റ​വും വ​ലി​യ ലോ​ഗോ; ഖ​ലീ​ഫ തു​റ​മു​ഖ​ത്തി​ന് ലോ​ക റെ​ക്കോ​ഡ്
cancel
camera_alt

അ​ബൂ​ദ​ബി ഖ​ലീ​ഫ പോ​ർ​ട്ട്​

അ​ബൂ​ദ​ബി: ഏ​റ്റ​വും വ​ലി​യ ഷി​പ്പി​ങ് ക​ണ്ടെ​യ്ന​ർ ലോ​​ഗോ ഒ​രു​ക്കി ലോ​ക റെ​ക്കോ​ഡ് സ്ഥാ​പി​ച്ച് ഖ​ലീ​ഫ തു​റ​മു​ഖം. 676 ക​ണ്ടെ​യ്ന​റു​ക​ൾ ഉ​പ​യോ​​ഗി​ച്ച് അ​ബൂ​ദ​ബി പോ​ർ​ട്സ് ലോ​​ഗോ​യു​ടെ മാ​തൃ​ക സൃ​ഷ്ടി​ച്ചാ​ണ് ഖ​ലീ​ഫ പോ​ർ​ട്ട് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

1000.4 മീ​റ്റ​ർ നീ​ള​ത്തി​ലും 174 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി ഒ​രു​ക്കി​യ ഈ ​ലോ​​ഗോ 2017ൽ ​സിം​​ഗ​പ്പൂ​രി​ലെ താ​ൻ​ജോ​ങ് പ​​ഗ​ർ ടെ​ർ​മി​ന​ൽ സൃ​ഷ്ടി​ച്ച ലോ​ക റെ​ക്കോ​ഡാ​ണ് തി​രു​ത്തി​യ​ത്.

മു​ൻ​നി​ര ലോ​ജി​സ്റ്റി​ക്സ് സേ​വ​ന​ദാ​താ​വെ​ന്ന അ​ബൂ​ദ​ബി പോ​ർ​ട്സ് ​ഗ്രൂ​പ്പി​ന്‍റെ പെ​രു​മ​യാ​ണ് ഈ ​നേ​ട്ട​ത്തി​ലൂ​ടെ വ്യ​ക്ത​മാ​വു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി പോ​ർ​ട്സ് ​ഗ്രൂ​പ്പി​ലെ പോ​ർ​ട്സ് ക്ല​സ്റ്റ​ർ വി​ഭാ​​ഗം സി.​ഇ.​ഒ സൈ​ഫ് അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക, ഏ​ഷ്യ, പ​ശ്ചി​മേ​ഷ്യ, യൂ​റോ​പ്പ് എ​ന്നി​വ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന ഇ​ട​ത്താ​ണ് തു​റ​മു​ഖം സ്ഥി​തി ചെ​യ്യു​ന്ന​ത്. 20 അ​ടി നീ​ള​മു​ള്ള (ടി.​ഇ.​യു) 78 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ണ്ട് പോ​ർ​ട്ടി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World recordKhalifa PortLargest logo
News Summary - Largest logo; World record for Khalifa Port
Next Story