Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസഫ വ്യവസായ നഗരിയിലെ സ്​റ്റോറേജ് വെയർഹൗസിൽ വൻ തീപിടിത്തം

text_fields
bookmark_border
മുസഫ വ്യവസായ നഗരിയിലെ സ്​റ്റോറേജ് വെയർഹൗസിൽ വൻ തീപിടിത്തം
cancel
camera_alt

മുസഫ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്ന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ 

അബൂദബി: മുസഫ വ്യവസായ നഗരിയിൽ നിർമാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായ വൻ തീപിടിത്തം അബൂദബി സിവിൽ ഡിഫൻസ് ടീം കാര്യമായ നാശനഷ്​ടങ്ങളുണ്ടാകാതെ നിയന്ത്രിച്ചു. സമീപത്തെ മറ്റു വെയർഹൗസുകളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകൾ ആദ്യമേ സ്വീകരിച്ചത് വിജയിച്ചതായി സിവിൽ ഡിഫൻസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

അഗ്‌നിശമന സേന, ആംബുലൻസ് ടീമുകൾ അബൂദബി പൊലീസി​െൻറ ഓപറേറ്റിങ് റൂമിൽ നിന്ന് തീപിടിത്തം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടൻ അപകടസ്ഥലത്തെത്തി. വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്​തു. വേനൽക്കാലത്ത് എല്ലാ വെയർ ഹൗസുകളിലും അഗ്​നിപ്രതിരോധ സുരക്ഷ പാലിക്കണമെന്ന് അഗ്‌നിശമന സേന ഓർമിപ്പിച്ചു.

ഇലക്ട്രിക് ഉപകരണങ്ങളുടെ പരിപാലനം ഉറപ്പാക്കുകയും അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അഗ്നിശമന സേന വിഭാഗം അറിയിച്ചു. സ്​റ്റോറേജ് വെയർഹൗസിലെ തീപിടിത്തം സംബന്ധിച്ച് പൊലീസ് കേസ് രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Large fire breaks out in storage warehouse in Mussafah industrial city
Next Story