ഭാഷ പ്രവർത്തകൻ ബിജുനാഥിന് യാത്രയയപ്പ്
text_fieldsബിജുനാഥിന് മലയാളം മിഷൻ ദുബൈ ചാപ്റ്റർ നൽകിയ യാത്രയയപ്പ് യോഗത്തിൽനിന്ന്
ദുബൈ: പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അധ്യാപകനും മലയാളം മിഷൻ ദുബൈ ചാപ്റ്റർ മേഖല കോഓഡിനേറ്ററും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ബിജുനാഥിന് യാത്രയയപ്പ് നൽകി.മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായിരുന്ന യോഗത്തിൽ പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. മലയാളം മിഷന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ബിജുനാഥിന് എൻ.കെ. കുഞ്ഞഹമ്മദ് മെമന്റോ സമ്മാനിച്ചു.ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, സ്വപ്ന സജി, ബിന്റു മത്തായി, റമോള, കെ.വി. രാജൻ എന്നിവർ ആശംസ അർപ്പിച്ചു. ജോയിന്റ് സെക്രട്ടറി സ്മിത മേനോൻ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം അൻവർ ഷാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

