Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൽകിയത് ലക്ഷങ്ങൾ,...

നൽകിയത് ലക്ഷങ്ങൾ, ഇപ്പോൾ ഭീഷണിയെന്ന് നിക്ഷേപകർ

text_fields
bookmark_border
നൽകിയത് ലക്ഷങ്ങൾ, ഇപ്പോൾ ഭീഷണിയെന്ന് നിക്ഷേപകർ
cancel
camera_alt

പദ്ധതിയിൽ നിക്ഷേപം നടത്തിയവർ ഷാർജയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽനിന്ന്

ദുബൈ: പ്രവാസജീവിതത്തിന് ശേഷം നാട്ടിലൊരു വരുമാനം ലക്ഷ്യമിട്ട് ലക്ഷങ്ങൾ നിക്ഷേപിച്ചവരെയാണ് ഡോ. ശിഹാബ് ഷാ വഞ്ചിച്ചതെന്ന് പ്രവാസി നിക്ഷേപകർ ആരോപിച്ചു. വില്ല പ്രോജക്ടിനായി പണം വാങ്ങിയ ശിഹാബ് ഷായും സംഘവും അവിടെ വെൽനെസ് പ്രോജക്ട് നടപ്പാക്കാനുള്ള നീക്കത്തിലാണെന്നും നിക്ഷേപകരായ ലത്തീഫ് അബൂബക്കർ, ടി. രാജൻ നമ്പ്യാർ, കെ.എ. ബഷീർ, ബൈജു, തോംസൺ മാത്യു എന്നിവർ ഷാർജയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നിക്ഷേപകർ വ്യക്തമാക്കി.

വയനാട്ടിലെ പദ്ധതി പ്രദേശം നേരിട്ട് കണ്ടു ഉറപ്പുവരുത്തിയാണ് ബൈജുവും ആറ്റിങ്ങൽ സ്വദേശി സന്തോഷും 41 ലക്ഷം നിക്ഷേപിച്ചത്. നിക്ഷേപം മുഴുവനായും അടച്ച ഇരുവരുടെയും പേരിലുള്ള വില്ലയുടെ പ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടില്ല. അർബുദ രോഗി കൂടിയായ സന്തോഷ് നാട്ടിലെത്തി കോടതിയെ സമീപിച്ചതിനെ തുടർന്ന് ഡോ. ഷിഹാബ് ഷായുടെ വയനാട്ടിലെ സ്വത്തുക്കൾ കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണെന്ന് ബൈജു പറഞ്ഞു.

പദ്ധതി എവിടെയുമെത്തിയിട്ടില്ല. അന്വേഷണം നടത്തുമ്പോൾ ഭീഷണിപ്പെടുത്തുകയാണ്. നിക്ഷേപകർക്ക് പരാതിയില്ലെന്നത് പച്ചക്കള്ളമാണ്. ഇ-മെയിൽ മുഖേനയും നാട്ടിൽ നേരിട്ടും മുഖ്യമന്ത്രിക്കുൾപ്പെടെ പരാതികൾ നൽകിയിട്ടുണ്ട്. പൊലീസ് പരാതി

സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ സന്തോഷ് പരാതി നൽകിയത്. നിക്ഷേപകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story