മാനസിക ആരോഗ്യത്തിനും^ലഹരി മുക്ത ചികിത്സക്കും അബൂദബിയിൽ പഠന പരിശീലന കേന്ദ്രം
text_fieldsഅബൂദബി: മാനസിക ആരോഗ്യ^ ലഹരി മുക്തി ചികിത്സാ മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന മേഖലയിലെ ഏറ്റവും വലിയ പഠന കേന്ദ്രം അബൂദബിയിൽ ആരംഭിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായെന്നും സ്ഥാപനത്തിെൻറ നിർമാണം ഉടനടി ആരംഭിക്കുമെന്നും നാഷനൽ റീഹാബിലിറ്റേഷൻ സെൻറർ (എൻ.ആർ.സി) ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ഗഫീരി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിലെ എല്ലാവിധ പ്രഫഷനലുകൾക്കും പരിശീലനം നൽകാൻ ഇവിടെ സൗകര്യമുണ്ടാവും.
ലഹരിക്കെണിയിൽ വീണ ആളുകളെ ആ വിപത്തിൽ നിന്ന് മുക്തരാക്കാൻ ഉദ്ദേശിച്ചുള്ള ആൻറി അഡിക്ഷൻ ട്രൈനിങ് ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്നവർക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക. എൻ.സി.ആറിൽ തന്നെ പരിശീലന കേന്ദ്രം ആരംഭിക്കുന്നത് കൂടുതൽ മികച്ച ചികിത്സ ലഭിക്കാൻ രോഗികൾക്കും വലിയ അനുഭവ പരിചയത്തിന് ചികിത്സകർക്കും സഹായകമാവും. യുവതലമുറയുടെ ലഹരി ഉപയോഗം തടയുന്നതിനും ബോധവത്കരണ രീതികൾ ശക്തിപ്പെടുത്തുന്നതിനും പൊതുപിന്തുണ ഉറപ്പാക്കുന്നതിനായി ഒരുക്കിയ കൺസൾേട്ടഷനിൽ പെങ്കടുത്ത അന്താരാഷ്ട്ര വിദഗ്ധർ വിപുലമായ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്തു. 2002ലാണ് നാഷനൽ റീ ഹാബിലിറ്റേഷൻ സെൻറർ അബൂദബിയിൽ തുടങ്ങുന്നത്.
18 കിടക്കകളുള്ള ചെറിയ സംവിധാനമായിരുന്നു അത്. കൂടുതൽ കേസുകൾ ഉടലെടുക്കുകയും ചികിത്സ ഗുണകരമാണെന്ന സന്ദേശം പരക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. നിലവിൽ 169 കിടക്കളാണുള്ളത്. ഇതിനകം 3500 പേരെയാണ് കേന്ദ്രത്തിൽ ചികിത്സിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
