തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ കമ്പനികൾക്ക് മത്സരം
text_fieldsഅബൂദബി: തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കാൻ മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം കമ്പനികൾക്കായി രണ്ട് മത്സരങ്ങൾ പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക് ഏറ്റവും മികച്ച താമസ സൗകര്യമൊരുക്കുന്ന കമ്പനിയും ഏറ്റവും മികച്ച ബസ് സർവീസ് ഒരുക്കുന്ന കമ്പനിയുമാണ് മത്സരങ്ങളിൽ വിജയിക്കുക. യു.എ.ഇ ദേശീയ സന്തോഷ^ക്രിയാത്മക പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രാലയം അധികൃതർ മത്സരം പ്രഖ്യാപിച്ചത്.
തൊഴിലാളികളുടെ താമസ സൗകര്യ മത്സരത്തിൽ രണ്ട് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിജയികളെ കണ്ടെത്തുകയെന്ന് മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയത്തിലെ പരിശോധനാകാര്യ അണ്ടർ സെക്രട്ടറി മാഹിർ ആൽ ഉബൈദ് പറഞ്ഞു. സുരക്ഷ, ആരോഗ്യ പരിചരണം എത്തിക്കാനുള്ള സൗകര്യം, വാട്ടർ കൂളറുകൾ ലഭ്യമാക്കൽ, ഒരു മുറിയിൽ പരമാവധി അഞ്ചുപേർ എന്ന രീതിയിൽ താമസക്കാരെ ക്രമീകരിക്കൽ തുടങ്ങിയ അടിസ്ഥാന താമസ സൗകര്യങ്ങളാണ് ഒന്നാമത്തെ മാനദണ്ഡം. മന്ത്രാലയം നിശ്ചയിച്ചതിൽ കൂടുതൽ ശുചിമുറികൾ, 15 തൊഴിലാളികൾക്ക് ഒന്ന് എന്ന തോതിൽ അടുക്കളയും വിശ്രമമുറിയും, കൂടുതൽ വസ്ത്ര കാബിനുകൾ, അലക്കു സേവനങ്ങൾ, നിർദേശ പെട്ടികൾ, ജിംനേഷ്യം തുടങ്ങിയവ ഒരുക്കുന്നത് അധിക യോഗ്യതയായി കണക്കാക്കും.ജീവനക്കാരുടെ ക്ഷേമജീവിതവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ മാനദണ്ഡം. തൊഴിലാളികളുടെ താമസയിടങ്ങളിലും മുറികളിലും ഇൻറർനെറ്റ് സേവനം, ഫുട്ബാൾ, ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകൾ, പുസ്തകങ്ങളും പത്രങ്ങളുമുള്ള വായന മുറികൾ, താമസയിടത്തിലെ വൃത്തി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
5,000 െതാഴിലാളികളോ അതിൽ കൂടുതലോ ഉള്ള കമ്പനികൾക്ക് ബസ് സർവീസ് മത്സരത്തിൽ പെങ്കടുക്കാം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, യാത്ര സുഖകരവും സേന്താഷപ്രദവുമായിരിക്കുക എന്നിവയാണ് ഇൗ മത്സരത്തിലെ മാനദണ്ഡങ്ങൾ. വിജയികളെ മെയ് മാസത്തിൽ മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.