തൊഴിലാളികൾക്ക് ശുചിത്വ ഉപകരണങ്ങളൊരുക്കി ‘ഇന്ത്യൻ പെങ്ങൾ’
text_fieldsദുബൈ: റമദാൻ കാലമാവെട്ട, പെരുന്നാളോ മറ്റേതെങ്കിലും വിശേഷേമാ ആവെട്ട, ദുബൈ ഖിസൈസിൽ താമസിക്കുന്ന കർണാടക സ്വദേശി ആയിഷ ഇസ്മായിലിെൻറ സന്ദേശം കൂട്ടുകാരെത്തേടിയെത്തും. നമ്മുടെ തൊഴിലാളി സഹോദരങ്ങൾക്കുകൂടി ഇൗ സന്തോഷം പങ്കുവെക്കണ്ടേ എന്നന്വേഷിച്ച്. പരിചിത വൃത്തങ്ങളിൽനിന്ന് ലഭിച്ചതും സ്വന്തം കൈയിലുള്ളതും ഒരുമിച്ചു ചേർത്ത് ലേബർ ക്യാമ്പിലുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് നോമ്പുതുറയും പെരുന്നാൾ സമ്മാനങ്ങളും സജ്ജമാക്കി എത്തിച്ചുനൽകും. എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന യു.എ.ഇ ഒാപ്പൺ ആംസ് എന്ന കൂട്ടായ്മയുടെ സ്ഥാപകയായ ആയിഷക്ക് വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കിടയിൽ ‘ഇന്ത്യൻ സിസ്റ്റർ’ എന്നാണ് വിളിപ്പേര്. കോവിഡ്-19 വൈറസ് ബാധ പരക്കുകയും സുരക്ഷനിർദേശങ്ങൾ പുറത്തുവരുകയും ചെയ്തപ്പോഴും ആയിഷ ആദ്യം ആലോചിച്ചത് തെൻറ തൊഴിലാളി സഹോദരങ്ങളെക്കുറിച്ചാണ്. ലേബർ ക്യാമ്പുകളിൽ ആവശ്യത്തിന് സാനിറ്റൈസറും മാസ്കുകളും ലഭ്യമാകുന്നുണ്ടാകുമോ എന്നായിരുന്നു ചിന്ത.
പല ക്യാമ്പുകളുടെയും ഗേറ്റിൽതന്നെ സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ ആളുകൾ ഒരേസമയം തങ്ങുന്ന അവിടെ കൂടുതൽ കരുതൽ നൽകണമെന്ന് തോന്നി. ഉടനെ കൂട്ടുകാരെ അറിയിച്ചു. മാസ്ക്കുകൾ, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ സംഘടിപ്പിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന് നിബന്ധനയുള്ളതിനാൽ സഹപ്രവർത്തകരെപ്പോലും കൂട്ടാതെ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലിരുന്ന് സ്വയം പാക്ക് ചെയ്തു. ഇനി അവ ‘സഹോദരങ്ങൾക്ക്’ എത്തിച്ചു കൊടുക്കണം. വാഹനം അണുമുക്തമാക്കി അതിൽ നിറച്ച് ക്യാമ്പിെൻറ വാതിൽക്കൽ കൊണ്ടുകൊടുക്കാമെന്നാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഇരുനൂറിലേറെ തൊഴിലാളികൾക്ക് ഉപയോഗിക്കാനാവുന്ന കിറ്റു മാത്രമേ ഒരുക്കാൻ കഴിഞ്ഞുള്ളൂ എന്ന വിഷയം മനസ്സിലുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റു കൂട്ടായ്മകളും ഇൗ ഉദ്യമം നടത്തുമെന്നും നമ്മുടെ നാടിെൻറ നെട്ടല്ലായ തൊഴിലാളി സമൂഹത്തിെൻറ സുരക്ഷക്കായി ആവുന്നതെല്ലാം ചെയ്യുമെന്നുമാണ് ആയിഷയുടെ പ്രതീക്ഷ. ഫോൺ: 056 312 7666.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
