കോവിഡ് 19: ലേബർ പെർമിറ്റുകൾ നൽകുന്നത് യു.എ.ഇ നിർത്തി
text_fieldsദുബൈ: ലേബർ പെർമിറ്റുകൾ നൽകുന്നത് യു.എ.ഇ നിർത്തിവെച്ചു. വീട്ടുജോലിക്കാർ, ഡ്രൈവർമാർ എന്നിവ ഉൾപ്പെടെ എല്ലാ വിധ ജോലികൾക്കുള്ള അനുമതിയും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നൽകുന്നതല്ലെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
എന്നാൽ, എക്സ്പോ2020യുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള അനുമതി തുടരും. ഒരു സ്ഥാപനങ്ങളിൽ നിന്നുള്ള മാറ്റങ്ങളും അനുവദിക്കും. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ദേശീയ ക്രൈസിസ് ആൻറ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് യു.എ.ഇ വാർത്താ ഏജൻസിയായ വാം വ്യക്തമാക്കി.
ഇന്ത്യക്കാർ ഉൾപ്പെടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തൊഴിലിനായി എത്തുന്നവർക്കാണ് ഇൗ തീരുമാനം ഏറ്റവുമധികം ബാധിക്കുക.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
