Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈവവൈവിധ്യങ്ങളിലേക്ക്​...

ജൈവവൈവിധ്യങ്ങളിലേക്ക്​ വെളിച്ചം വീശാൻ ലബോറട്ടറി

text_fields
bookmark_border
ജൈവവൈവിധ്യങ്ങളിലേക്ക്​ വെളിച്ചം വീശാൻ ലബോറട്ടറി
cancel
camera_alt

ഫ്യൂചർ മ്യൂസിയത്തിൽ ഒരുക്കിയ ലബോറട്ടറിയുടെ കവാടം

ദുബൈ: ജീ​വ​നെ​യും ജൈ​വ​വൈ​വി​ധ്യ​ത്തെ​യും കു​റി​ച്ച ആ​ഴ​ത്തി​ലു​ള്ള വി​ജ്ഞാ​നീ​യ​ങ്ങ​ളി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന ന​വീ​ന​മാ​യ ല​ബോ​റ​ട്ട​റി ദു​ബൈ​യി​ൽ സ​ജ്ജ​മാ​ക്കി. ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫ്യൂ​ച​ർ മ്യൂ​സി​യ​ത്തി​ലാ​ണ്​ ലാ​ബ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. വ​ള​രെ നൂ​ത​ന​മാ​യ ശാ​സ്ത്രീ​യാ​നു​ഭ​വ​ങ്ങ​ളാ​ണ്​ ല​ബോ​റ​ട്ട​റി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ വ്യ​ക്ത​മാ​ക്കി. യു.​എ​സ്​ ആ​സ്ഥാ​ന​മാ​യ ​കൊ​ളോ​സ​ൽ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ലാ​ബ്​ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ള്ള​താ​ണ്​ ലാ​ബ്. ഭൗ​തി​ക ലോ​ക​ത്തെ​ക്കു​റി​ച്ച അ​റി​വ് വി​ക​സി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക വി​ജ്ഞാ​നീ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​നും, വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​യ ജീ​വി​വ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നു​മാ​ണ് ല​ബോ​റ​ട്ട​റി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ വ്യ​ക്​​ത​മാ​ക്കി. അ​റി​വും ബോ​ധ​വ​ത്ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം. അ​തി​ലൂ​ടെ കൂ​ടു​ത​ൽ വെ​ളി​ച്ച​മു​ള്ള ഒ​രു ഭാ​വി​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജൈ​വ​വൈ​വി​ധ്യ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ്​ ലാ​ബെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. താ​സ്മാ​നി​യ​ൻ ക​ടു​വ​യു​ടെ അ​സ്ഥി​കൂ​ട​വും ശ​രീ​ര​ഘ​ട​നാ സ​വി​ശേ​ഷ​ത​ക​ളും, വൂ​ളി മാ​മ​ത്തി​ന്റെ അ​സ്ഥി​ക​ൾ, കൂ​ടാ​തെ വം​ശ​നാ​ശം സം​ഭ​വി​ച്ച വ​ന്യ​ജീ​വി​ക​ളെ പ​ഠി​ക്കു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ഉ​ള്ള ശ്ര​മ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​റ്റു സം​ര​ക്ഷി​ത ജീ​വി​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsbiodiversityDubai Future Museumgulf news malayalam
News Summary - Laboratory to shed light on biodiversity
Next Story