Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇനി തൊഴിലാളി സൗഹൃദ...

ഇനി തൊഴിലാളി സൗഹൃദ നിയമം; നാളെ മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ഇനി തൊഴിലാളി സൗഹൃദ നിയമം; നാളെ മുതൽ പ്രാബല്യത്തിൽ
cancel

ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നേര​േത്ത ഭരണാധികാരികളുടെ അംഗീകാരം നേടിയ നിയമം തൊഴിലാളികൾക്ക്​ അതി​ക്രമങ്ങളിൽനിന്നും ചൂഷണത്തിൽനിന്നും സംരക്ഷണം നൽകുന്നതാണ്​​. യു.എ.ഇ ​പ്രസിഡൻറ്​​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ നിയമം പുറപ്പെടുവിച്ചത്​. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക്​ സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക്​ നയിക്കുന്നതുമാണ്​ നിയമം. യു.എ.ഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്​. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽരംഗം പരിഗണിച്ചാണ്​ പുതിയ നിയമം നടപ്പാക്കുന്നത്​. ഫുൾടൈം, പാർട്ട്ടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ്​ നിയമം​.

തൊഴിൽ കരാർ നിശ്ചിതകാലത്തേക്ക്​ മാത്രം

എല്ലാ തൊഴിൽ കരാറുകളും നിശ്ചിത കാലത്തേക്ക്​ മാത്രമായിരിക്കണമെന്ന്​ പുതിയ നിയമം നിഷ്​കർഷിക്കുന്നു. നേര​ത്തേ അനിശ്ചിത കാലത്തേക്ക്​ തൊഴിൽ കരാറുകളിൽ ഏർ​പ്പെടുന്നതിന്​ അനുമതിയുണ്ടായിരുന്നു. ഇത്തരം കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ നിയമപ്രകാരം ഒരു വർഷത്തിനകം നിശ്ചിത കാലത്തേക്കുള്ള കരാറുകളിലേക്ക്​ മാറണം. ഗ്രാറ്റിവിറ്റി നൽകുന്നതിലും സുപ്രധാന മാറ്റം പുതിയ നിയമത്തിലുണ്ട്​. വർഷത്തിൽ 30ദിവസത്തെ അടിസ്ഥാന ശമ്പളം ഗ്രാറ്റിവിറ്റിയായി നൽകണമെന്നാണ്​ പുതിയ നിയമം. നേര​േത്ത ആദ്യ അഞ്ചുവർഷം ഗ്രാറ്റിവിറ്റി 21ദിവസത്തെ ശമ്പളമായിരുന്നു.

പാർട്ട്​ ടൈം​ ജോലികൾ ചെയ്യാം

തൊഴിലാളികളെ ആകർഷിക്കുന്ന സുപ്രധാന ഘടകമാണിത്​. തൊഴിലാളിക്ക്​ ഒന്നിലധികം ഉടമകള്‍ക്കുകീഴില്‍ ജോലിചെയ്യാന്‍ അനുമതി ലഭിക്കും. സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം സ്ഥിരജോലിക്കുപുറമെ പാര്‍ട്ട് ടൈം ആയോ അല്ലാതെയോ കൂടുതല്‍ ഇടങ്ങളില്‍ ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിക്കും. നിശ്ചിത മണിക്കൂറുകളോ അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങളിലോ മറ്റു തൊഴിലുടമകൾക്കു​കീഴില്‍ ജോലിചെയ്യാനാണ് പാർട്ട്ടൈം തൊഴിലവസരം നല്‍കുന്നത്.

പ്രബേഷൻ ആറുമാസത്തിൽ കൂടരുത്​

പ്രബേഷൻ ആറു മാസത്തിൽ കൂടരുതെന്ന്​ നിയമം അനുശാസിക്കുന്നു. പ്രബേഷൻ കാലത്തും പിരിച്ചുവിടുന്നതിന്​ 14ദിവസത്തെ നോട്ടീസ്​ നൽകണമെന്ന്​ നിഷ്കർഷിച്ചിട്ടുണ്ട്​. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത്​ ഇത്​ തടയുന്നുമുണ്ട്​. ഒരു ബിസിനസ്​ സ്​ഥാപനത്തിൽനിന്നും മറ്റൊന്നിലേക്ക്​ മാറാൻ തൊഴിലാളിക്ക്​ അനുവാദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന്​ ഉടമക്ക്​ നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല.

വിവേചനം പാടില്ല

വിവേചനങ്ങൾ ഇല്ലാതാക്കാൻ നിരവധി വ്യവസ്ഥകളാണ്​ പുതിയ നിയമത്തിലുള്ളത്​. പ്രസവാവധി വര്‍ധിപ്പിച്ചും പുരുഷന്മാര്‍ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തിയും തൊഴില്‍ പീഡനം തടയാൻ വ്യവസ്​ഥകൾ ഏർപ്പെടുത്തിയുമാണ്​ നിയമം അവതരിപ്പിച്ചിട്ടുള്ളത്​. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യമായ വേതനം നല്‍കണം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവ് കാണിക്കരുത്, സ്ത്രീകളോട്​ ഒരുവിധ വിവേചനവും പാടില്ല, വംശത്തി​െൻറയോ നിറത്തി​െൻറയോ ലിംഗത്തി​െൻറയോ മതത്തി​െൻറയോ ദേശത്തി​െൻറയോ പേരിൽ അവഗണനയില്ലാതെ തൊഴിലാളികളെ തിരഞ്ഞെടുക്കണം എന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

ടാര്‍ഗറ്റ് വെക്കുന്നതിന്​ സമ്മതം വേണം

തൊഴിലിടങ്ങളിലെ തൊഴിലുടമയുടെ ലൈംഗിക പീഡനങ്ങളും അവഹേളനങ്ങളും വാക്കുകള്‍കൊണ്ടും ശാരീരികവും മാനസികവുമായ അതിക്രമങ്ങളും നിയമം തടയുന്നു. തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ അത് കൈവരിക്കാനാവാതെവന്നാല്‍ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നുണ്ട്.

പ്രസവാവധി അറുപതു ദിവസമാകും

സ്​ത്രീകൾക്ക്​ വലിയ പരിഗണന നിയമത്തിലുണ്ട്​. നേര​േത്ത 45ദിവസമായിരുന്ന പ്രസവാവധി 60​ ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അമ്മക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്‌നം വന്നാല്‍ 45 ദിവസത്തെ അധികലീവ് കൂടി നല്‍കാനും നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആദ്യമായി അമ്മയാവുന്ന തൊഴിലാളികള്‍ക്ക്​ മറ്റേണിറ്റി ലീവിനുശേഷം ആവശ്യമെങ്കില്‍ പ്രത്യേകമായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ ലീവിനും അര്‍ഹതയുണ്ട്. കുട്ടിക്ക്​ ആരോഗ്യപ്രശ്​നങ്ങളുണ്ടെങ്കിൽ ഇതിനുശേഷം 30 ദിവസത്തെ ശമ്പളമില്ലാത്ത ലീവിനും അപേക്ഷിക്കാവുന്നതാണ്. കുട്ടികളുടെ കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു​മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiEffective from tomorrowLabor friendly law
News Summary - Labor friendly law in the UAE; Effective from tomorrow
Next Story