തൊഴിലാളി ദിനം ആഘോഷിച്ചു
text_fieldsഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ നടന്ന മേയ്ദിന ആഘോഷ പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗം ജീവനക്കാരെ ആദരിച്ചപ്പോൾ
ഷാർജ: ലോക തൊഴിലാളി ദിനത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ വിപുല ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ ഒരുമിച്ചു ചേർത്തു നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ് മിസ്ട്രസുമാരായ ഷൈലജ രവി, ദീപ്തി ടോംസി എന്നിവർ ആശംസപ്രസംഗം നടത്തി. സ്കൂളിൽ മുപ്പതു വർഷം സേവനം പൂർത്തിയാക്കിയ സ്കൂൾ ലൈബ്രേറിയൻ കുഞ്ഞബ്ദുള്ള, ഗതാഗത വിഭാഗം ചുമതല വഹിക്കുന്ന മുഹമ്മദ് അലി, സപ്പോർട്ടിങ് സ്റ്റാഫ് സൂപ്പർവൈസർ മറിയാമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഓഫിസ് വിഭാഗം അംഗം ഗായികയും എഴുത്തുകാരിയുമായ അർച്ചന പ്രേംജിത്ത്, ഗതാഗത വിഭാഗം ജീവനക്കാരനും, കവിയുമായ സൈഫുദ്ദീൻ ആദികടലായി, സ്കൂൾ ജീവനക്കാരിയും, സാമൂഹിക പ്രവർത്തകയുമായ കൃഷ്ണ.ബി നായർ , സ്കൂൾ സോഷ്യൽ ക്ലബ് കോഓഡിനേറ്റർ ഫെബിന റാഷിദ് എന്നിവർക്ക് സ്നേഹോപഹാരം നൽകി. തുടർന്ന് വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സംഘഗാനം, ശാസ്ത്രീയ നൃത്തം, നാടൻപാട്ട്, സംഘനൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

