കുവൈത്ത് ദേശീയദിനാഘോഷം
text_fieldsകുവൈത്ത് യാത്രക്കാരെ സ്വീകരിക്കുന്ന ദുബൈ എയർപോർട്ടിലെ ഉദ്യോഗസ്ഥർ
ദുബൈ: കുവൈത്തിന്റെ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കുവൈത്ത് ദേശീയപതാക നൽകി സ്വാഗതം ചെയ്തു.
സ്മാർട്ട് ഗേറ്റുകൾ കുവൈത്ത് പതാകയുടെ നിറങ്ങളിൽ പ്രകാശമണിയിക്കുകയും, പ്രത്യേക പ്രവേശനപാത ഒരുക്കുകയും ചെയ്തു. യാത്രക്കാർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കുടുംബങ്ങളുമായി എത്തിയ യാത്രക്കാരും ആഘോഷ പരിപാടിയിൽ പങ്കുചേർന്നു.എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനി(ഡു)യുമായി സഹകരിച്ചാണ് ജി.ഡി.ആർ.എഫ്.എ ദുബൈ പരിപാടികൾ സംഘടിപ്പിച്ചത്. സൗഹൃദം, ആദരവ്, ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾ ഇരുരാജ്യങ്ങളുടെയും ജനങ്ങൾ തമ്മിൽ ശക്തമായി നിലനിൽക്കുന്നുവെന്ന സന്ദേശമാണ് ഈ ആഘോഷങ്ങളിലുടെ കൈമാറിയതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

