കുറ്റ്യാടി പാലേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsഅന്ത്രു
അബൂദബി: കുറ്റ്യാടിക്കു സമീപം പാലേരി സ്വദേശി അന്ത്രു നെല്ലിമണ്ണിൽ (55) അബൂദബിയിൽ നിര്യാതനായി. ഹൃദയാഘാതവും തുടർന്ന് സ്ട്രോക്കുംമൂലം അബൂദബി ക്ലെവ്ലാൻഡ് ക്ലിനിക്കിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സ്വന്തമായി ബിൽഡിങ് മെയ്ൻറനൻസ് കോൺട്രാക്ടിങ് ജോലിയായിരുന്നു.
പിതാവ്: നെല്ലിമണ്ണിൽ അഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സഫീറ. മക്കൾ: അൻസിഫ്, അജ്മിന, അന്ന ഫാത്തിമ. സഹോദരങ്ങൾ: നഫീസ, നസീർ (അബൂദബി), സൗദ. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം രാത്രി 9.30ന് പാലേരി പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

