കുറ്റ്യാടി കൂട്ടായ്മ വോളിബാൾ ടൂർണമെന്റ്
text_fieldsകുറ്റ്യാടി കൂട്ടായ്മ വോളിബാൾ ടൂർണമെന്റിൽ ജേതാക്കൾ ട്രോഫിയുമായി
ദുബൈ: യു.എ.ഇയിലെ കുറ്റ്യാടി നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിന്റെ നാലാമത് സീസണിൽ ബെഞ്ച്മാർക് ഫുഡ്സ് വിന്നേഴ്സ് കുമ്പളം ടീം മിഡിൽ ഈസ്റ്റ് പാറക്കടവിനെ പരാജയപ്പെടുത്തി കിരീടം ചൂടി.
കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
പരിപാടിയിൽ കുറ്റ്യാടി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി റമീസ് സ്വാഗതം പറഞ്ഞു. ചെയർമാൻ ഫസീം അധ്യക്ഷതവഹിച്ചു. ട്രഷറർ സുബീർ നന്ദി രേഖപ്പെടുത്തി. ആരിഫ്, റഹീം, സാജിദ്, സക്കരിയ, നിയാസ്, അൻവർ, അജ്നാസ്, അജ്മൽ, നിജാദ്, ഫാസിർ, ഫൈസൽ, സുഹൈൽ, റിയാസ് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.

