കുട്ടി അഹമ്മദ് കുട്ടി അനുസ്മരണ യോഗം
text_fieldsകെ.എം.സി.സി സംഘടിപ്പിച്ച കുട്ടി അഹമ്മദ് കുട്ടി അനുസ്മരണ യോഗം
ദുബൈ: മലപ്പുറം ജില്ല കെ.എം.സി.സിയുടെയും താനൂർ മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അനുസ്മരണ യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങ് ആർ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടക്കൽ അധ്യക്ഷതവഹിച്ചു. അനുശോചന പ്രമേയം ഷരീഫ് മലബാർ അവതരിപ്പിച്ചു
. അഡ്വ. യസീദ് ഇല്ലതൊടി, എ.പി. നൗഫൽ, ഹംസ ഹാജി മാട്ടുമ്മൽ, ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, ശിഹാബ് ഇരിവേറ്റി, ടി.പി. സൈതലവി, മുഹമ്മദ് കമ്മളി, നജ്മുദ്ദീൻ, മുസ്തഫ ആട്ടിരി, ഷമീം ചെറിയമുണ്ടം, സലീം ബാബു, പി.വി. ഉസ്മാൻ, ബഷീർ കാരാട് എന്നിവർ സംസാരിച്ചു. പ്രാർഥന സദസ്സിന് കെ.പി.പി. തങ്ങൾ, ഹക്കീം ഹുദവി എന്നിവർ നേതൃത്വം നൽകി. കെ.എം. ഷൗക്കത്തലി സ്വാഗതവും സിദ്ദീഖ് മുണ്ടക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

