Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ന്നം​കു​ളം...

കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

പ​ഴ​ഞ്ഞി​ക്കാ​ര​ന്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ബൈ​യി​ല്‍ ന​ട​ന്ന കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ സാം​സ്കാ​രി​ക ച​ട​ങ്ങ്

Listen to this Article

ദു​ബൈ: പ​ഴ​ഞ്ഞി​ക്കാ​ര​ന്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ബൈ​യി​ല്‍ ന​ട​ന്ന കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ സീ​സ​ണ്‍ 2 വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യി. ഹൈ​സ്റ്റേ​ജ് ഈ​വ​ന്‍റ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല്‍ ഖി​സൈ​സ് അ​മി​റ്റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര ന​ട​ന്‍ ആ​സി​ഫ് അ​ലി മു​ഖ്യാ​തി​ഥി​യാ​യി. പെ​രു​ന്നാ​ള്‍ തം​ബൊ​ര്‍, 51പേ​രു​ടെ ചെ​ണ്ട​മേ​ളം, സ്ഫ​ടി​കം, ശി​ങ്കാ​രി​മേ​ളം, നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ അ​ഞ്ച് ഗ​ജ​വീ​ര​ന്മാ​ര്‍ എ​ന്നി​വ​യോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, സ്റ്റീ​ഫ​ന്‍ ദേ​വ​സ്യ, പ​ത്മ​ശ്രീ ഐ.​എം. വി​ജ​യ​ന്‍, ഗാ​ന​ര​ച​യി​താ​വ് ബി.​കെ ഹ​രി​നാ​രാ​യ​ണ​ന്‍, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഹെ​ഡ് എ.​കെ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ​ഴ​ഞ്ഞി​ക്കാ​ര​ന്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷാ​ജു സൈ​മ​ണ്‍, സെ​ക്ര​ട്ട​റി ഗ്രി​ഗ​റി സ്ക​റി​യ, ക​ണ്‍വീ​ന​ര്‍മാ​രാ​യ സ​രി​ന്‍ ചീ​ര​ന്‍, സു​നി​ല്‍ മാ​ത്യു, റോ​ഷ​ന്‍ സ​ത്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamgulfnewsUAE
News Summary - Kunnamkulam Perunnal became notable
Next Story