‘കുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സെപ്റ്റംബർ 20ന്
text_fieldsകുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ (കെ.കെ.ടി.എം) ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സെപ്റ്റംബർ 20ന് നടക്കും.
അജ്‌മാൻ അൽ ജർഫിലുള്ള തുംബൈ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതലാണ് ആഘോഷ പരിപാടികൾ. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി അക്കാഫ് പൊന്നോണക്കാഴ്ച 2026-ന്റെ വിജയത്തിനായുള്ള ജനറൽ ബോഡി യോഗവും അന്ന് രാവിലെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ദുബൈയിൽ ചേർന്ന പൂർവവിദ്യാർഥികളുടെ യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവരാണ് കൺവീനർമാർ.
പ്രസിഡന്‍റ് ഷിബു വാഴൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രമേഷ് നായർ സ്വാഗവും ട്രഷറർ നിലേഷ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് കൺവീനർമാരായ ബാബു ഡേവിസും വിജയകുമാറും അറിയിച്ചു. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ: 0561619400, 0504558978.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

