Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ നീതിമേള നാളെ

text_fields
bookmark_border
കുടുംബ നീതിമേള നാളെ
cancel

ദുബൈ: യു.എ.ഇ യുടെ കുടുംബ വർഷാചരണത്തിന്‍റെ ഭാഗമായി പ്രവാസികൾക്കായി മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്)യും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്)യും ചേർന്ന് ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി ഡി എ) യുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന സൗജന്യ ‘കുടുംബ നീതിമേള’ ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെ ദുബൈ റാശിദിയ പേസ് ബ്രിട്ടീഷ് സ്‌കൂളിൽ നടക്കും. സി.ഡി.എ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും, പ്രമുഖ ഇമറാത്തി-ഇന്ത്യൻ അഭിഭാഷകരും, സാംസ്കാരിക സംഘടനാ നേതാക്കളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

യു.എ.ഇയിലെ പ്രമുഖ അഭിഭാക്ഷകരും ഹോപ്പ് ഓഫ് ലൈഫ് ടീമിന്‍റെ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും പങ്കെടുക്കുന്ന നീതിമേളയിൽ കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ, വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ കുടുംബ കൗൺസിലിങ്, കുട്ടികൾക്കുള്ള കൗൺസിലിങ്, മറ്റു പൊതു നിയമ പ്രശ്നങ്ങൾ എന്നിവയിൽ സാധാരണക്കാർക്ക് സൗജന്യ സേവനം ലഭ്യമാകും. റാശിദിയ മെട്രോ/ബസ് സ്റ്റേഷനിൽ നിന്നും ബെല്ലോ ട്രാൻസ്‌പോർട് ഒരുക്കുന്ന സൗജന്യ യാത്രാസൗകര്യവുമുണ്ടാകും.

യു.എ.ഇ ഗവണ്മെന്‍റ് 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ ‘കുടുംബ നീതിമേള’ എന്ന പേരിലാണ് ഈ വർഷം നീതി മേള നടക്കുക. അതിനാൽ, കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ, വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം.

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന എല്ലാ നിയമപ്രശ്നങ്ങൾക്കും നീതി മേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് പരിഹാരങ്ങൾക്ക് വഴിയൊരുക്കും. പാസ്പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്മെന്‍റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ സമർപ്പിക്കാം. നേരിട്ടും രജിസ്ട്രേഷൻ വഴിയും പങ്കെടുക്കാം. https://legal.mssgulf.org എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക്: 0547352524.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kudumba mela
Next Story