ഇൻകാസ് യൂത്ത് വിങ്ങിന് ആദരം
text_fieldsദുബൈ ഹെൽത്ത് കെയർ കോർപറേഷൻ സി.ഇ.ഒ ഡോ. യൂനിസ് കാസിമിൽനിന്ന് ഇൻകാസ്
യൂത്ത് വിങ് പ്രസിഡന്‍റ് ഹൈദർ തട്ടത്താഴത്ത്, വൈസ് പ്രസിഡന്‍റ് ബിബിൻ ജേക്കബ് എന്നിവർ അംഗീകാരം ഏറ്റുവാങ്ങുന്നു
ദുബൈ: കോവിഡ് കാലഘട്ടത്തിൽ ദുബൈയിൽ വളരെയധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് ഇൻകാസ് യൂത്ത് വിങ്ങിന് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ആദരം.
ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രധാന ദിവസങ്ങളിൽ ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ ഇൻകാസ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതുകൂടി പരിഗണിച്ചാണ് ആദരവ് നൽകിയത്. 'എന്‍റെ രക്തം എന്‍റെ രാജ്യത്തിനായി' പരിപാടിയുടെ ഭാഗമായി ദുബൈ ഹെൽത്ത് ഇന്നവേഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ദുബൈ ഹെൽത്ത് കെയർ കോർപറേഷൻ സി.ഇ.ഒ ഡോ. യൂനിസ് കാസിമിൽനിന്ന് ഇൻകാസ് യൂത്ത് വിങ്ങിനുവേണ്ടി പ്രസിഡന്‍റ് ഹൈദർ തട്ടത്താഴത്ത്, വൈസ് പ്രസിഡന്‍റ് ബിബിൻ ജേക്കബ് എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.
പ്രവാസികളുടെ ഇടയിൽ രക്തദാന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും തുടർന്ന് നടത്താൻ ഇത് പ്രചോദനമായെന്ന് മെഡിക്കൽ വിങ് ചെയർമാൻ പി.കെ. അൽജാസ്, യൂത്ത് വിങ് ജനറൽ സെക്രട്ടറി ജിജോ ചിറക്കൽ, ഭാരവാഹികളായ സനീഷ് കുമാർ, മിർഷാദ് നുള്ളിപ്പാടി, ഫിറോസ് കാഞ്ഞങ്ങാട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

