കെ.ടി.കെ മൂസ മെമ്മോറിയൽ സെവൻസ് ടൂർണമെന്റ്
text_fieldsകെ.ടി.കെ. മൂസ മെമ്മോറിയൽ അണ്ടർ 14 സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ ജേതാക്കൾ
ഷാർജ: ഷാർജ കെ.എം.സി.സി നാദാപുരം ഫെസ്റ്റ് സീസൺ രണ്ടിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി കെ.ടി.കെ. മൂസ മെമ്മോറിയൽ അണ്ടർ 14 സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അജ്മാൻ അക്കാദമി ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
കോഴിക്കോട് ജില്ലയിലെ വിവിധ ടീമുകൾ മാറ്റുരച്ച പോരാട്ടത്തിൽ കുറ്റ്യാടി മണ്ഡലം ജേതാക്കളായി. ബാലുശ്ശേരി രണ്ടാം സ്ഥാനം നിലനിർത്തി. പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം ഉദ്ഘാടനം ചെയ്തു.
കളിക്കാർക്കുള്ള സർട്ടിഫിക്കറ്റ് സംസ്ഥാന ജില്ല നേതാക്കൾ വിതരണം ചെയ്തു. ചാമ്പ്യൻ ട്രോഫി മണ്ഡലം പ്രസിഡന്റ് പി.പി റഫീഖും റണ്ണേഴ്സ് ട്രോഫി മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് കയ്യാലയും സമ്മാനിച്ചു.
അബൂബക്കർ, എ.ടി ലിയാഖത്തലി, കുനിയിൽ ഇഖ്ബാൽ പുതിയോട്ടിൽ, കെ.സി.കെ ഇസ്മായിൽ, ഷാഫി, സാലി എന്നിവർ നേതൃത്വം നൽകി. നസീർ കുനിയിൽ, ടി.കെ അബ്ബാസ്, സമീർ ചീരങ്കണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

