കെ.ടി.ജി.എ ക്രിക്കറ്റ് ടൂർണമെന്റിന് അജ്മാനിൽ തുടക്കം
text_fieldsകെ.ടി.ജി.എ ക്രിക്കറ്റ് ടൂർണമെന്റിൽ സംസ്ഥാന പ്രസിഡന്റ്
പട്ടാഭിരാമൻ സംസാരിക്കുന്നു
അജ്മാൻ: സംസ്ഥാനത്തെ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (കെ.ടി.ജി.എ) യുവജന വിഭാഗം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ‘ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് 2025’ (വൈ.പി.എൽ 2025) അജ്മാനിൽ ആരംഭിച്ചു.
കെ.ടി.ജി.എയുടെ യുവജന വിഭാഗം 2023ലാണ് കേരളത്തിൽനിന്നുള്ള വസ്ത്രവ്യാപാരികളെ ചേർത്തുനിർത്തി യൂത്ത് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയെ ഒരു ആഗോള പ്ലാറ്റ്ഫോമിലേക്ക് ഉയർത്താനുള്ള നടപടിയാണ് ഈ വർഷത്തെ ദുബൈ എഡിഷൻ ടൂർണമെന്റ് എന്ന് കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റ് പട്ടാഭിരാമൻ പറഞ്ഞു. അഞ്ച് ദിവസത്തെ ടൂർണമെന്റ് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.
ശീമാട്ടി ടെക്സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മുജീബ് റഹ്മാൻ (ഫാമിലി വെഡിങ്), ശങ്കരൻകുട്ടി രാജശേഖരൻ (സ്വയംവര സിൽക്സ്), റോജർ പുളിമൂട്ടിൽ എന്നിവരുൾപ്പെടെ സംസ്ഥാന ടെക്സ്റ്റൈൽ വ്യവസായത്തിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ കെ.ടി.ജി.എ യുവജന വിഭാഗം പ്രസിഡന്റ് സമീർ മൂപ്പൻ, സെക്രട്ടറി ഇബ്രാഹിം മൂപ്പൻ, ട്രഷറർ ഭരത് എം.എൻ, ബീന കണ്ണൻ, മഹേഷ് പട്ടാഭിരാമൻ, മുജീബ് റഹ്മാൻ, ശങ്കരൻകുട്ടി, റോജർ പുളിമൂട്ടിൽ, കെ.ടി.ജി.എ സ്റ്റേറ്റ് വർക്കിങ് ആക്ടിങ് പ്രസിഡന്റ് ഷാനവാസ് റോയൽ, സംസ്ഥാന ട്രഷറർ എം.എൻ. ബാബു, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നവാബ് ജാൻ, എറണാകുളം ജില്ല പ്രസിഡന്റ് കെ.ടി ജോൺസൺ, ജില്ല ട്രഷറർ അഷ്റഫ് കല്ലേലിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

