ആവേശം പൂത്തുലഞ്ഞ ചിത്ര പൗർണമി
text_fieldsഷാര്‍ജ: 40 റോസാപുഷ്പങ്ങളുമായി തൂവെള്ള വസ്ത്രം ധരിച്ച 40 കുട്ടികള്‍ സ്റ്റേജിലേക്ക് നിലാ വുപോലെ നടന്നടുത്തു. സ്വര്‍ണ വര്‍ണ ചേലച്ചുറ്റി മലയാളത്തിന്‍െറ വനമ്പാടി അവര്‍ക്കിട യില്‍ നിശാഗന്ധിയായി വന്ന് ചിരിതൂവി നിന്നു. പൂക്കാലത്തിനുള്ളില് മറ്റൊരു പൂക്കാലം വന്ന അനുഭൂതിയില്‍ പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ കമോണ്‍ കേരളയുടെ സദസില്‍ നിന്ന് കരഘോഷമുയര്‍ന്നു. പ്രണയവും വിരഹവും ഭക്തിയും ഇശലും ഗസലും കലര്‍ന്ന പൂനിലാമഴയത്ത് ജനസാഗരം ആവേശത്തിെൻറ അലകളുയര്‍ത്തി. മനോജ് കെ. ജയനും നിഷാന്തും രാജലക്ഷ്മിയും ശ്രേയകുട്ടിയും കണ്ണൂര്‍ ഷരീഫും രൂപ രേവതിയും വാനമ്പാടിയുടെ പാട്ടുകളുമായി വേദിയിലെത്തി.
ഒരു മെയ്മാസ പുലരി എന്ന സിനിമക്കുവേണ്ടി പി. ഭാസ്ക്കരന്‍ മാഷ് എഴുതി രവീന്ദ്രന് മാഷ് ചിട്ടപ്പെടുത്തിയ 'പുലര്‍കാല സുന്ദര' എന്ന് തുടങ്ങുന്ന പാട്ടോടെയായിരുന്നു വാനമ്പാടി തുടങ്ങിയത്. ഒളിച്ചിരിക്കാന്‍ വള്ളി കുടിലും, വെണ്ണിലാചന്ദന കിണ്ണവും, പിന്നെയും പിന്നെയും ആരോ കിനാവിെൻറ പടി കടന്ന് വരുന്ന പദനിസ്വനമായും അത് അനര്‍ഗള പ്രവാഹമായി. മെലഡിയുടെ കുളിര്ക്കാറ്റടങ്ങിയപ്പോളാണ് ഇശലിെൻറ കരിവള കിലുങ്ങാന്‍ തുടങ്ങിയത്. രാത്രി 11.30 വരെ നീണ്ട സ്വരരാഗ ഗംഗ പ്രവാഹം ആസ്വദിച്ചാണ് പതിനായിരങ്ങള്‍ കമോണ്‍ കേരളയോട് യാത്ര പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
