Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.സിയില്‍ ഇന്ന് 3000 പേര്‍ക്ക് ഓണസദ്യ

text_fields
bookmark_border
കെ.എസ്.സിയില്‍ ഇന്ന് 3000 പേര്‍ക്ക് ഓണസദ്യ
cancel
camera_alt???? ????????? ????????? ???????????????? ?????????? ??????????????????? ?????????? ??????????
അബൂദബി: അബൂദബിയിലെ വലിയ ഓണസദ്യക്ക് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്‍റര്‍ വേദിയാകുന്നു. 3000 പേര്‍ പങ്കെടുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കാന്‍ പ്രമുഖ പാചക വിദഗ്ദന്‍ പ്രമോദിനെയാണ് നാട്ടില്‍നിന്ന് കൊണ്ടുവന്നിരിക്കുന്നത്. മുപ്പതോളം ഇനങ്ങളുള്ള ഓണസദ്യക്കുള്ള ഒരുക്കങ്ങളില്‍ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ നൂറിലേറെ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യു.എ.ഇ.യിലെ കലാസാഹിത്യ-സാമൂഹിക-സാംസ്കാരിക-വാണിജ്യ-മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ ഓണസദ്യയില്‍ സംബന്ധിക്കുമെന്ന് കെ.എസ്.സി ജനറല്‍ സെക്രട്ടറി ടി.കെ. മനോജ് അറിയിച്ചു. സെന്‍ററിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഓണസദ്യ വിളമ്പുക. രാവിലെ 11 മുതല്‍  നാല് വരെ സദ്യ വിളമ്പും.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSC
Next Story