കെ.എസ്.സി യുവജനോത്സവം നാളെ മുതൽ
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന യു.എ.ഇ തല യുവജനോത്സവം ജനുവരി 21, 26, 27 ,28 തീയതികളിലായി നടക്കും. സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ അഞ്ചുവേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്രഗാനം, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, മോണോ ആക്ട് തുടങ്ങി 37 ഇനങ്ങളിലാണ് മത്സരങ്ങൾ. ജനുവരി 21ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാമത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കൂടുതല്‍ പോയന്റ് നേടുന്ന ഓരോ വിഭാഗത്തിലും ഒരു കുട്ടിയെ ‘ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കും. വിവരങ്ങൾക്ക്: 026314455. അപേക്ഷ ഫോമുകൾ സെന്റർ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
