കെ.എസ്.സി ഓണസദ്യ
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഓണസദ്യ
അബൂദബി: കേരള സോഷ്യല്‍ സെന്ററിന്റെ (കെ.എസ്.സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണസദ്യ ജനകീയോത്സവമായി. മൂവായിരത്തോളം പേരാണ് ഓണസദ്യയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എ. അമര്‍നാഥ്, അബൂദബി പൊലീസ് പ്രതിനിധികള്‍, വ്യാപാരപ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബൂദബിയിലെ പ്രശസ്ത പാചക വിദഗ്ധന്‍ കണ്ണന് നായരാണ് സദ്യ ഒരുക്കിയത്. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി കെ. സത്യന്, ട്രഷറര്‍ ഷബിന് പ്രേമരാജന്‍, വനിത വിഭാഗം ആക്ടിങ് കണ്‍വീനര്‍മാരായ ചിത്ര ശ്രീവത്സന്‍, ഷല്‍മ സുരേഷ്, ബാലവേദി പ്രസിഡന്റ് അദീന ഫാത്തിമ, വളന്റിയര്‍ ക്യാപ്റ്റന്‍ അരുണ്‍ കൃഷ്ണന്, വൈസ് ക്യാപ്റ്റന്‍ ഷാഫി വട്ടേക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വനിത വിഭാഗം പ്രവര്‍ത്തകര്‍, വളന്റിയർമാർ എന്നിവർ നേതൃത്വം നല്കി.

