കെ.എസ്.സി കലോത്സവം 2026 സമാപിച്ചു; പാർവതി, പ്രാർത്ഥന, ആരാധ്യ, ഷാൻവിശ്രീ, ദക്ഷിത് ചാമ്പ്യന്മാർ
text_fieldsഅബൂദബി കേരള സോഷ്യൽ സെന്റർ നടത്തിയ യു.എ.ഇ തല കലോത്സവത്തിൽ വ്യക്തിഗത ചാമ്പ്യന്മാരായ പാർവതി ശ്രീജിത്ത് (സൂപ്പർ സീനിയർ), പ്രാർത്ഥന വിമൽ (സീനിയർ), ആരാധ്യ നായർ (സബ് ജൂനിയർ), ഷാൻവിശ്രീ വിജേഷ് (ജൂനിയർ), ദിക്ഷിത് മാധവ് (കിഡ്സ്) എന്നിവർ
അബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച യു.എ.ഇ തല കലോത്സവത്തിൽ കിഡ്സ്, ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ദക്ഷിത് മാധവ്, ഷാൻവിശ്രീ വിജേഷ്, ആരാധ്യ നായർ എ.കെ, പ്രാർത്ഥന വിമൽ നായർ, പാർവതി ശ്രീജിത്ത് വ്യക്തിഗത ചാമ്പ്യന്മാരായി.
നിള, കല്ലായി, പമ്പ, പെരിയാർ, കബനി എന്നീ പേരുകളിലായി കേരള സോഷ്യൽ സെന്ററിന്റെ വിവിധ വേദികളിൽ നടന്ന കലോത്സവം 2026ന്റെ ഉദ്ഘാടനം സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ബഷീർ കെ.വി, യുവകലാസാഹിതി അബൂദബി പ്രസിഡന്റ് രാകേഷ് മൈലപ്രത്ത് എന്നിവരെ കൂടാതെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിത വിഭാഗം കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർഥികൾ കലോത്സവത്തിന്റെ ഭാഗമായി. 100ൽ പരം മത്സര ഇനങ്ങളിലായി ആയിരത്തോളം മത്സരാർഥികൾ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മത്സരവേദിയിൽ വെച്ച് വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി സജീഷ് നായർ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, അസി. കലാവിഭാഗം സെക്രട്ടറി സ്മിത ധനേഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

