കേരളപ്പിറവി ദിനം ആഘോഷമാക്കി കെ.എസ്.സി
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം കേരള ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍, മലയാളം മിഷന്, ശക്തി തിയറ്റേഴ്സ്, യുവകല സാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നിവയുടെ സഹകരണത്തോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി അധ്യക്ഷത വഹിച്ചു.
മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ ചെയര്മാന് സൂരജ് പ്രഭാകര്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ, അബൂദബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി.കെ. മനോജ്, യുവകല സാഹിതി പ്രസിഡന്റ് ആര്. ശങ്കര്‍, കെ.പി. ഗണേഷ് ബാബു, ശക്തി തിയറ്റേഴ്സ് മുന്‍ പ്രസിഡന്റ് അഡ്വ. അന്‍സാരി സൈനുദ്ദീന്‍ പങ്കെടുത്തു. കഴിഞ്ഞ മേയ് മാസം നടന്ന സംസ്ഥാന സര്‍ക്കാറിന്റെ മലയാളം മിഷന് കണിക്കൊന്ന സൂര്യകാന്തി പഠനോത്സവത്തില്‍ വിജയിച്ച വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 201 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ വിദ്യാർഥികളും വിജയിച്ചു. വനിത വിഭാഗം ആക്ടിങ് കണ്‍വീനര്‍ ചിത്ര ശ്രീവത്സന്‍ അവതാരകയായി. ജനറല്‍ സെക്രട്ടറി കെ. സത്യന്, ജോയന്റ് സെക്രട്ടറി ശ്രീകാന്ത് സംസാരിച്ചു.

