കെ.എസ്.സി. ബാലവേദി കാവ്യോത്സവം
text_fieldsകേരള സോഷ്യൽ സെന്റർ ബാലവേദി സംഘടിപ്പിച്ച
കാവ്യോത്സവം
അബൂദബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യോത്സവം സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ്കുമാർ അധ്യക്ഷതവഹിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ്, കൺവീനർ ആർ. ശങ്കർ, കെ.എസ്.സി. ജനറൽ സെക്രട്ടറി നൗഷാദ് യൂസുഫ്, വനിത കൺവീനർ ഗീത ജയചന്ദ്രൻ, ഷെസ സുനീർ, നീരജ് വിനോദ് എന്നിവർ സംസാരിച്ചു. 25 കുട്ടികൾ വിവിധ കവിതകൾ ആലപിച്ച് കാവ്യോത്സവം ഹൃദ്യമാക്കി. രശ്മി വാസുദേവ് പ്രോഗ്രാം ഏകോപിപ്പിച്ചു. മുഹമ്മദ് അലി, നൗഷാദ് ചാവക്കാട്, മഹേഷ്, വിജേഷ് എന്നിവർ സംഗീതം നൽകി.

