കള്ളമുണ്ടാകുന്നത് അപരവിദ്വേഷ വികാരത്തിൽനിന്ന് -കെ.പി. രാമനുണ്ണി
text_fieldsഅബൂദബി: അന്യനോടുള്ള വിദ്വേഷങ്ങളാണ് അസത്യങ്ങളായി സാക്ഷാത്കരിക്കപ്പെടുന്നതെന ്നും സത്യാനന്തര സമൂഹത്തിെൻറ സ്വഭാവം തന്നെ അന്യനോടുള്ള വിദ്വേഷവും അസത്യങ്ങളോടുള ്ള ആഭിമുഖ്യവുമാണെന്നും പ്രശസ്ത സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അബൂദബി കേരള സോഷ്യൽ സെൻററും (കെ.എസ്.സി) അബൂദബി ശക്തി തിയറ്റേഴ്സും ചേർന്ന് സംഘടിപ്പിച്ച ‘സത്യാനന്തര കാലം:- സംസ്കാരവും സാഹിത്യവും’ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യാനന്തര കാലം ഉത്പാദിപ്പിക്കുന്നത് കളവുകളെയാണ്. കള്ളമുണ്ടാകുന്നത് അപരവിദ്വേഷത്തിൽ നിന്നുള്ള വികാരത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി കെ.വി. ബഷീർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.സി ജോയിൻറ് സെക്രട്ടറി നിർമൽ തോമസ് നന്ദി പറഞ്ഞു.
