ലോഗോ പ്രകാശനം നടത്തി
text_fieldsകെ.പി.പി.എൻ.എ സംഘടന ലോഗോ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ സെക്രട്ടറി ഒമർ മുഹമ്മദ് അഹമ്മദ്
ദുബൈ: യു.എ.ഇയിൽ രൂപവത്കൃതമായ കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ (കെ.പി.പി.എൻ.എ) എന്ന സംഘടനയുടെ ലോഗോ ഷാർജ മെഗാ മാളിൽ പ്രകാശനം ചെയ്തു.
എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം അലി ഹസൻ അൽ മുല്ല, ഖത്തർ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബ് ഭാരവാഹി ഹുസൈൻ റജബ് അൽ ഇസ്മായിൽ എന്നിവരുടെ സാന്നിധ്യത്തിൽ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ സെക്രട്ടറി ഒമർ മുഹമ്മദ് അഹമ്മദ് ആണ് ലോഗോ പ്രകാശനം ചെയ്തത്. കെ.പി.പി.എൻ.എയുടെ പ്രസിഡന്റ് ഉമ്മർ ഫാറൂഖ് കുറ്റിച്ചിറ ഏറ്റുവാങ്ങി. മായൻ കോഴിക്കോട്, ജോൺസൺ മാത്യു, കെ.പി.എ. റഫീഖ്, റാഫി പെരുമല, പി.സി. രാമചന്ദ്രൻ, അൽത്താഫ് തലശ്ശേരി, നിഷ ഷിബു, വിൽസൺ ലൂയിസ് എന്നിവർ സംസാരിച്ചു.
നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്ന യു.എ.ഇയിലെ മലയാളികൾ ചേർന്ന് ഇക്കഴിഞ്ഞ നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിലാണ് സംഘടന രൂപവത്കരിച്ചത്.