കെ.പി.എഫ്.എം സോക്കർ ഫെസ്റ്റ് ഇന്ന്
text_fieldsദുബൈ: പുഴാതി കെ.എം.സി.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് സീസണുകളിലായി നടത്തിവരുന്ന കെ.പി ഫൈസൽ മെമോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കെ.പി.എഫ്.എം സോക്കർ ഫെസ്റ്റിന്റെ സീസൺ-7 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ ദുബൈ അബൂഹൈൽ പേൾ വിസ്ഡം സ്കൂളിൽ നടക്കും. പുഴാതി മേഖലയിലെ ഒമ്പത് ടീമുകളെ പ്രതിനിധാനംചെയ്ത് നാട്ടിലെയും വിദേശത്തെയും പ്രശസ്ത ഫുട്ബാൾ താരങ്ങൾ കളത്തിലിറങ്ങും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന കമ്മിറ്റി ധനസമാഹരണത്തിനായി നടത്തുന്ന ടൂർണമെന്റ് പുഴാതി നിവാസികളുടെ സംഗമവേദികൂടിയാകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

