കെ.പി.എഫ്.എം സോക്കർ ഫെസ്റ്റ്; അലോൺ ഗയ്സ് ചാമ്പ്യന്മാർ
text_fieldsകെ.പി.എഫ്.എം സോക്കർ ഫെസ്റ്റിൽ ചാമ്പ്യന്മാരായ അലോൺ ഗയ്സ് ടീം
ദുബൈ: ദുബൈ പുഴാതി കെ.എം.സി.സി സംഘടിപ്പിച്ച ഒമ്പതാമത് കെ.പി ഫൈസൽ സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ (കെ.പി.എഫ്.എം സീസൺ-9) അലോൺ ഗയ്സ് ചാമ്പ്യന്മാരായി. ദുബൈയിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ അയ്യുമ്മാസ് ഫാമിലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അലോൺ ഗയ്സിന്റെ കിരീട നേട്ടം. അതിരകം ബ്രദേഴ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ഷംസീർ അലവിൽ, അലി ഉളിയിൽ, ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല സെക്രട്ടറി ഇക്ബാൽ സി.ബി, വിവിധ മണ്ഡലം-മേഖല ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ. മൊയ്തു, സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എന്നിവർ ചേർന്ന് വിതരണം ചെയ്തു. കമ്മിറ്റി നാട്ടിൽ ആരംഭിക്കുന്ന പി.ടി.എച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് സെന്ററിനായി അൽ ഔല സൂപ്പർ മാർക്കറ്റ് ഉടമ റഫീൽ നൽകുന്ന ആംബുലൻസിന്റെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു. അതോടൊപ്പം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി കെ.എൻ നിസാർ നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

