കെ.പി.സി യു.എ.ഇ ചാപ്റ്റർ യാത്രയയപ്പ് നൽകി
text_fieldsകെ.പി.സി യു.എ.ഇ ചാപ്റ്റർ അസൈനാർ പി.എമ്മിന് നൽകിയ യാത്രയയപ്പ്
ദുബൈ: യു.എ.ഇ സർക്കാർ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റായി 36 വർഷത്തെ സേവനം പൂർത്തിയാക്കിയ അസൈനാർ പി.എമ്മിന് കേരള ഫാർമസിസ്റ്റ് കൗൺസിൽ(കെ.പി.സി) യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.
സമ്മേളനത്തിൽ ഫൈസൽ പൊന്നാനി അധ്യക്ഷത വഹിച്ചു. യോഗത്തിൽ നൗഷാദ്, അഹമ്മദ് ബാബു, അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, ഫൈസൽ മയ്യേരി എന്നിവർ സംസാരിച്ചു.
അസൈനാർ പി.എമ്മിന്റെ സേവന മനോഭാവവും നേതൃത്വവും നിരവധി യുവ ഫാർമസിസ്റ്റുകൾക്ക് മാതൃകയായിരുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. യോഗത്തിൽ മറുപടി പ്രസംഗം നടത്തിയ അസൈനാർ, യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ച കെ.പി.സി യു.എ.ഇ ചാപ്റ്ററിനോടും സംഘാടകരോടും നന്ദി അറിയിച്ചു. അനുഭവസമ്പത്തും സ്നേഹപൂർവമായ ഓർമകളും കൈമുതലാക്കി പുതിയ ജീവിതഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്ക് സാദിഖ് മയ്യേരി, മുഹമ്മദ് മുത്ത്, മൊയ്തീൻ മാനിങ്ങൽ, ഇബ്രാഹിം (റാസൽഖൈമ) എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

