ജീവിതത്തിന്റെ ഉപ്പ് കലയും സാഹിത്യവും- ഡോ. കെ.പി. സുധീര
text_fieldsഅബൂദബി: ജീവിതത്തിന്റെ ഉപ്പ് നാം കണ്ടെത്തുന്നത് കലയിലും സാഹിത്യത്തിലുമാണെന്ന് സാഹിത്യകാരി ഡോ. കെ.പി. സുധീര പറഞ്ഞു. സാഹിത്യവും കലയും സഹജജ്ഞാനമാണ്. അകത്ത് കവിതയുടെ പ്രകാശമുള്ള കുഞ്ഞുങ്ങൾ എഴുത്തിലൂടെ മുന്നോട്ടു വരേണ്ടിയിരിക്കുന്നുവെന്നും സുധീര പറഞ്ഞു.
സുഗതാഞ്ജലി ആഗോളതല മത്സരത്തിന്റെ ഭാഗമായി മലയാളം മിഷൻ അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ചാപ്റ്റർതല കാവ്യാലാപന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന കെ.പി. സുധീരയുടെ പുസ്തകം മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിക്ക് നൽകി എഴുത്തുകാരി ഹണി ഭാസ്കർ പ്രകാശനം ചെയ്തു.
അഡ്വ. ആയിഷ സക്കീർ പുസ്തകത്തെ പരിചയപ്പെടുത്തി. കാഥികൻ ഇടക്കൊച്ചി സലിം, ലസിത സംഗീത് എന്നിവർ സംബന്ധിച്ചു.മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിലുള്ള ആറ് മേഖലകളിലായി നടന്ന മത്സരങ്ങളിൽനിന്നും വിജയികളായ മലയാളം മിഷൻ വിദ്യാർഥികൾ പങ്കെടുത്ത ചാപ്റ്റർതല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ പാർവതി ജ്യോതിഷും സബ് ജൂനിയർ വിഭാഗത്തിൽ വേദ മനുവും ഒന്നാം സമ്മാനാർഹരായി. സബ് ജൂനിയർ വിഭാഗത്തിൽ ശ്രേയ ശ്രീലക്ഷ്മി കൃഷ്ണ, മാളവിക രാംദാസ് രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായപ്പോൾ, ജൂനിയർ വിഭാഗത്തിൽ അനന്ത നാരായൺ എം.എസും മാധവ് എം. എസും രണ്ടാം സ്ഥാനവും മനസ്വിനി വിനോദും അൽഫോൺസ് സെബെൻ ജോമിയും മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൺവീനർ ബിജിത് കുമാർ സ്വാഗതവും ജോ. സെക്രട്ടറി പ്രേംഷാജി പള്ളിമൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

