ദുരന്ത ബാധിതർക്ക് കെ.പി ഗ്രൂപ് ജോലി നൽകും
text_fieldsദുബൈ: വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടൽ ബാധിതർക്ക് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ് ദുബൈയിൽ ജോലി നൽകുമെന്ന് മാനേജിങ് ഡയറക്ടർ കെ.പി. മുഹമ്മദ് പറഞ്ഞു. ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നവരെ ചേർത്ത് നിർത്തുക എന്നത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്നും ഈയൊരു ബാധ്യത നിർവഹണത്തിൽ എളിയ രീതിയിൽ പങ്കുചേരുന്നതിൽ കെ.പി ഗ്രൂപ്പിന് ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ അർഹരായ ആളുകളെ ആവശ്യമുള്ള പോസ്റ്റുകളിൽ അതത് യോഗ്യതകൾ അനുസരിച്ച് നിയമിക്കും.
നിലവിൽ സൂപ്പർമാർക്കറ്റുകളിൽ അക്കൗണ്ടിങ്, മർച്ചന്റെയ്സർ, റസ്റ്റാറന്റ് ആൻഡ് കഫേകളിൽ ബില്ലിങ്, വെയ്റ്റർ, മൊബൈൽ ഷോപ്പുകളിൽ ടെക്നീഷ്യൻ, സെയിൽസ് സ്റ്റാഫ് മുതലായ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. kpgrouphr1@gmail.com എന്ന ജി മെയിലിലേക്കും +971561885464 എന്ന വാട്സാപ്പ് നമ്പറിലേക്കുമാണ് ബയോഡേറ്റ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

