കെ.പി ചായ് പുതിയ ഔട്ട്ലെറ്റ് നാളെ തുറക്കും
text_fieldsദുബൈ: കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെ.പി ചായയുടെ 31ാമത് ശാഖ ദുബൈ എയർപോർട്ട് ഫ്രീസോൺ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.പി. മുഹമ്മദ് പറഞ്ഞു. കറക് ചായ്, സ്പെഷൽ ഗ്രിൽ ആൻഡ് സാൻഡ്വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ അറബിക്, കോണ്ടിനെന്റൽ വിഭവങ്ങളാണ് കെ.പി ചായ് ലഭ്യമാക്കുന്നത്.
ശനി വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ കെ.പി. അബ്ദുല്ല ഹാജി, കെ.പി. അലീമ ഹജ്ജുമ്മ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയിലെയും യു.എ.ഇയിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. യൂനിയൻ മെട്രോ സ്റ്റേഷൻ, മറീന, ടീകോം എന്നീ മൂന്നിടങ്ങളിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെ.പി ചായ് ബ്രാഞ്ചുകളും ഉടൻ പ്രവർത്തനമാരംഭിക്കും.
കെ.പി. ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. മുഹമ്മദ്, ഡയറക്ടർമാരായ കെ.പി. ആഷിഖ്, കെ.പി. റിയാസ്, റസ്റ്റാറന്റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ഓപറേഷൻ മാനേജർ സിറാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

