ആഗോള മേളകളുടെ വേദി ഇനി കോവിഡ് രോഗികൾക്ക് ആശ്വാസകേന്ദ്രം
text_fieldsദുബൈ: ആഗോള വ്യാപാരസംഗമങ്ങൾക്കും അന്താരാഷ്ട്ര മേളകൾക്കും വേദിയായിരുന്ന ദുബൈ വേ ൾഡ് ട്രേഡ് സെൻറർ കോവിഡ് കാലത്ത് ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം പകരുന്ന കരുതലി െൻറ കേന്ദ്രമായി മാറി. ലോകമെങ്ങുമുള്ള സഞ്ചാരികളും സംരംഭകരുമെത്തിയിരുന്ന കേന്ദ്രം ഇനി മുതൽ കോവിഡ് ബാധിതരായ ദുബൈയിലെ ആഗോളപൗരന്മാരുടെ പരിചരണത്തിൽ മുഴുകും. പകച്ചുനിൽക്കുന്ന മഹാമാരിയുടെ കാലത്ത് ഒരു നിയോഗമെന്നപോലെ ദുബൈ വേൾഡ് ട്രേഡ് സെൻററിലെ വിശാലമായ ഹാളുകൾ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആശുപത്രിയായി മാറി. 3000 കിടക്കകളോടുകൂടിയുള്ള സൗകര്യപ്രദമായ സംവിധാനങ്ങളാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം തീവ്രപരിചരണം ആവശ്യമായി വരുന്ന 800 രോഗികളെകൂടി പ്രവേശിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര എൻജിനീയറിങ് ഡയറക്ടർ അലി അബ്ദുൽ ഖാദർ പറഞ്ഞു.സൗകര്യങ്ങളുടെ പരിമിതിമൂലം കോവിഡ് ബാധിതരുടെ ചികിത്സ വെല്ലുവിളിയുയർത്തിയ സാഹചര്യത്തെ മികച്ച ആസൂത്രണമികവോടെ ദുബൈ ഭരണകൂടം അതിജയിച്ചതിെൻറ ഉദാഹരണംകൂടിയാണിന്ന്, ലോക വ്യാപാര വാണിജ്യ വിനോദ വിസ്മ മേളകളുടെ അരങ്ങായി അറിയപ്പെട്ടിരുന്ന വേൾഡ് ട്രേഡ് സെൻറർ.
മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തരും സേവനസന്നദ്ധരായി ദുബൈയിലെ ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയിൽ നിലയുറപ്പിക്കും. നിലവിലെ 3000 മുതൽ 5000 വരെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന ദുബൈയിലെ രണ്ട് ഫീൽഡ് ആശുപത്രികളിൽ ഒന്നാണ് ഈ കേന്ദ്രം. എല്ലാ പ്രതിസന്ധികൾക്കും എമിറേറ്റിന് വേഗത്തിലും എളുപ്പത്തിലുമുള്ള പദ്ധതികളുണ്ടെന്ന് തെളിയിക്കുന്നതാണ് വിശാലമായ ട്രേഡ് സെൻറർ അതിവിശാലമായ ആശുപത്രിയായി പരിണമിച്ചതിലൂടെ വ്യക്തമാക്കുന്നതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖ്വതാമി ചൂണ്ടിക്കാട്ടി.കൊറോണ വൈറസ് രോഗികൾക്കായി ദുബൈയിലെ ആശുപത്രികളിൽ നിലവിൽ 4000 മുതൽ 5000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമുണ്ടെന്നും ദൈവം സഹായിച്ചാൽ ആവശ്യമെങ്കിൽ 5000 മുതൽ 10,000 വരെയോ അതിൽ കൂടുതലോ രോഗികളെ പരിചരിക്കാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്നും അധികാരികൾ തയാറാണെന്നും അൽ ഖ്വതാമി പറഞ്ഞു.
നിലവിലെ വ്യാപനത്തിനനുസരിച്ച് ചികിത്സയൊരുക്കാൻ ദുബൈ ഇതിനകംതന്നെ ആശുപത്രികളുടെ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ ഒറ്റപ്പെട്ട രോഗികളെ പാർപ്പിപ്പ് ലോകത്തുതന്നെ മറ്റാരും ചെയ്യാത്ത കാര്യങ്ങളും എമിറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദ-വിജ്ഞാന മേളകളുടെ ഷാർജയിലെ സ്ഥിരം കേന്ദ്രമായ ഷാർജ എക്സ്പോ സെൻററും സമാന രീതിയിൽ കോവിഡ് രോഗികൾക്ക് പരിചരണമൊരുക്കുന്നതിനായി ആശുപത്രിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
