കോവിഡ് ബാധ 100 ദിനം പിന്നിടുേമ്പാൾ യു.എ.ഇ ചെയ്തത്
text_fieldsദുബൈ: കോവിഡ് ബാധ ലോകത്തെ പിടികൂടിയിട്ട് 100 ദിനം പിന്നിട്ടിരിക്കുന്നു. യു.എ.ഇയിൽ എ ത്തിയിട്ടാവെട്ട, രണ്ടര മാസവും. കോവിഡിെൻറ വ്യാപ്തി മുൻകൂട്ടികണ്ട് ഒരുമുഴം മുന്ന േ എറിഞ്ഞവരാണ് യു.എ.ഇ ഭരണാധികാരികൾ. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിന് മ ുമ്പുതന്നെ മുൻകരുതലെടുത്തിരുന്നു.വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത ിെൻറ ഫലമായാണ് കോവിഡ് ആദ്യമേതന്നെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിഞ്ഞത്. അതി നാലാണ് യു.എ.ഇയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച് രണ്ടര മാസം പിന്നിടുേമ്പാഴും രാജ ്യത്തെ സ്ഥിതി അത്രയേറെ വഷളാവാത്തത്. യു.എ.ഇയിലെ കോവിഡിെൻറ നാൾവഴികളും ഭരണകൂടം ക ൈക്കൊണ്ട നടപടികളും എന്താണെന്നു നോക്കാം.
ജനുവരി 23: ചൈനയിൽനിന്ന് എത്തുന്നവർക ്കെല്ലാം വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി
29: യു.എ.ഇയിൽ ആദ്യ കോവി ഡ് ബാധ സ്ഥിരീകരിച്ചു. വൂഹാനിൽനിന്നെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് കോവിഡ് സ ്ഥിരീകരിച്ചത്. ജനുവരി 16നാണ് ഇവർ യു.എ.ഇയിൽ എത്തിയത്.
ഫെബ്രുവരി 05: ബെയ്ജിങ് ഒഴ ികെ ചൈനയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി.
ചൈന സന്ദർശനം കഴി ഞ്ഞെത്തിയ വിദ്യാർഥികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്ലാസിൽ വരേണ്ടതില്ലെന്ന് സർവകലാശാലകൾ അറിയിച്ചു.
09: ആദ്യത്തെ രോഗി സുഖംപ്രാപിച്ചു. ചൈനയിൽ നിന്നെത്തിയ ലിയു യുജിയ എന്ന 73കാരിയാണ് സുഖംപ്രാപിച്ചത്.
10: ഇന്ത്യക്കാരന് ആദ്യമായി വൈറസ് സ്ഥിരീക രിച്ചു
12: രണ്ടു പേർകൂടി രോഗമുക്തരായി. എട്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
14: രണ്ടു പേർകൂടി രോഗമുക്തരായി
27: സ്കൂളുകൾ വിദേശയാത്ര റദ്ദാക്കി. വിദേശ രാജ്യങ്ങള ിൽ സന്ദർശനം നടത്തിയ വിദ്യാർഥികൾ വിവരമറിയിക്കണമെന്ന് നിർദേശം.
28: ദുബൈയിൽ തുടങ്ങിയ ലോക സൈക്ലിങ് ടൂർ ചാമ്പ്യൻഷിപ് റദ്ദാക്കി. ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത രണ്ടു പേർക്ക് കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് 03: രോഗലക്ഷണമുള്ളവർ പള്ളികളിൽ പോകരുതെന്ന് ഫത്വ കൗൺസിൽ നിർദേശം. രാജ്യത്തെ ആരാധനാലയങ്ങളിൽ തെർമൽ സ്കാനർ സ്ഥാപിച്ചുതുടങ്ങി.
07: അബൂദബി സ്പോർട്സ് കൗൺസിലിനു കീഴിലുള്ള എല്ലാ കായികപരിപാടികളും റദ്ദാക്കി
08: എല്ലാ സ്കൂളുകളും അടച്ചു. രണ്ടാഴ്ച അവധിയായിരിക്കുെമന്നും അതിനുശേഷം ഇ-ലേണിങ് നടത്തുമെന്നുമായിരുന്നു അറിയിപ്പ്.
09: ദുബൈ മിറക്കിൾ ഗാർഡൻ, േഗ്ലാബൽ വില്ലേജ് തുടങ്ങിയ അടച്ചു. 14 പുതിയ േകാവിഡ് കേസുകൾ.
10: വിമാനങ്ങൾ റദ്ദാക്കി തുടങ്ങി.
11: അബൂദബിയിൽ ശീശ നിരോധിച്ചു
12: ദുബൈയിലും ശീശ നിരോധിച്ചു
13: നൈറ്റ് ക്ലബുകളും പരിപാടികളും അബൂദബി നിർത്തലാക്കി.
14.: അബൂദബിയിലെ പാർക്കുകളും തിയറ്ററുകളും ബീച്ചുകളും അടച്ചു.
15: ദുബൈയിലെ പാർക്കുകളും തിയറ്ററുകളും ജിമ്മുകളും അടച്ചു. അജ്മാനിലും ഫുജൈറയിലും ദുബൈയിലും വിവാഹ പാർട്ടികൾ നിരോധിച്ചു.
16: എല്ലാ ആരാധനാലയങ്ങളിലും പ്രാർഥനകൾ നിരോധിച്ചു.
17: വിദേശത്തുള്ള ഇമറാത്തികൾ തിരിച്ചെത്തണമെന്ന് നിർദേശം.
18: പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. യു.എ.ഇയിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശം.
19: റെസിഡൻറ് വിസയുള്ളവർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി.
20: മനഃപൂർവം കോവിഡ് പരത്തിയാൽ അഞ്ചു വർഷം തടവ് നേരിടേണ്ടിവരുമെന്ന് യു.എ.ഇ
21: യു.എ.ഇയിൽ മരണം സ്ഥിരീകരിച്ചു. അറബ് പൗരനും ഏഷ്യൻ പൗരനമുമാണ് മരിച്ചത്. ദുബൈയിൽ 11 ദിവസത്തെ അണുനശീകരണം തുടങ്ങി
22: സ്കൂളുകളിലും സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസത്തിന് തുടക്കം. എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്്സ്.
23: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
25: എല്ലാ യാത്രാവിമാനങ്ങളും സർവിസ് നിർത്തി. സൂപ്പർ മാർക്കറ്റ്, ഫാർമസി പോലുള്ള അത്യാവശ്യ സ്ഥാപനങ്ങൾ ഒഴികെ എല്ലാം അടച്ചിടാൻ നിർദേശം.
26: യു.എ.ഇയിൽ രാത്രിയാത്രവിലക്ക്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്ന് നിർദേശം.
28: രാത്രി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടികൂടാൻ കാമറകൾ നിരീക്ഷണം തുടങ്ങി
30: വിദൂര വിദ്യാഭ്യാസം മൂന്നു മാസത്തേക്കുകൂടി നീട്ടി.
31: മെട്രോ, ട്രാം എന്നിവയുടെ സർവിസുകൾ ഭാഗികമായി റദ്ദാക്കി. അൽറാസിലേക്കുള്ള പ്രവേശനം വിലക്കി.
ഏപ്രിൽ രണ്ട്: രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 1000 കടന്നു.
05: ദുബൈയിൽ പകലും പുറത്തിറങ്ങുന്നതിന് നിരോധനം. മെട്രോ സർവിസ് നിർത്തി. അനുമതിയോടെ പുറത്തിറങ്ങുന്നവർക്ക് ബസുകളിൽ യാത്ര സൗജന്യം. ടാക്സികളിൽ 50 ശതമാനം നിരക്കിളവ്. മറ്റ് എമിേററ്റുകളിലെ രാത്രിയാത്രവിലക്ക് നീട്ടി. മാസ്ക് ധരിക്കൽ നിർബന്ധമാക്കി.
06: അജ്മാനിൽ ബാർബർ ഷോപ്പുകൾക് വിലക്ക്. കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.
07: കർശന നിയന്ത്രണങ്ങളോടെ വാട്ടർ ഫ്രണ്ട് മാർക്കറ്റ് തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
